ഗാസയുടെ ഭാവി: അമേരിക്ക ഏറ്റെടുക്കുമോ? ട്രംപിന്റെ പുതിയ നിലപാട്

വാഷിംഗ്ടണ്‍: ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ നീക്കം ആരംഭിച്ചു. ഗാസ അമേരിക്കയുടെ ഭാഗമാവുമ്പോൾ, പലസ്തീൻ ജനതയ്ക്ക് അവിടെയുള്ള അവകാശങ്ങൾ നഷ്ടമാകുമെന്നും, അവർക്ക് അറബ് രാജ്യങ്ങളിൽ പുതിയ പാർപ്പിട സൗകര്യങ്ങൾ ഒരുക്കുമെന്നും ട്രംപ് വ്യക്തമാക്കി.ട്രംപിന്റെ അഭിപ്രായപ്രകാരം, യുദ്ധം അവസാനിക്കുമ്പോൾ, ഇസ്രയേൽ ഗാസയെ അമേരിക്കയ്ക്ക് കൈമാറും, അതിനുശേഷം അമേരിക്ക അതിനെ മനോഹരമായി പുനർനിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി വൈറ്റ് ഹൗസിൽ ഇന്ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ, ഗാസയിലെ പലസ്തീൻ ജനതയെ മാറ്റിപ്പാർപ്പിക്കാൻ അമേരിക്ക കൂടുതൽ ആവിശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ട്രംപിന്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുമെന്നാണ് വിലയിരുത്തൽ.