Blog

ഇന്ത്യന്‍ എമ്പസി; ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രവാസി വെൽഫെയർ കോട്ടയം, കൊല്ലം ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപക്സ് ബോഡിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ്  , ഐ.എസ്.സി മാനേജ്മെൻറ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അസീം എം.ടി എന്നിവർക്ക് പ്രവാസി വെൽഫെയർ കോട്ടയം, കൊല്ലം ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി.

പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹനൻ ഉദ്ഘാടനം നിർവഹിച്ചു.  സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മാള, കൊല്ലം ജില്ലാ പ്രസിഡണ്ട് മൻസൂർ, സ്കിയ ജനറൽ സെക്രട്ടറി നാസറുദ്ദീൻ, കിംസ് കാഞ്ഞിരപ്പള്ളി അസോസിയേഷൻ പ്രതിനിധി സുഹൈൽ, അൻകർ, പ്രവാസി വെൽഫെയർ കോട്ടയം ജില്ലാ കമ്മറ്റിയംഗം നജീം ഇസ്മായിൽ, സൈഫുദ്ദീൻ, സജീന, റഫീക് കൊല്ലം, അനീഷ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെൽഫെയർ കോട്ടയം ജില്ലാ പ്രസിഡണ്ട് സഹീർ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. റഷീദ് അഹമ്മദും അസീം എം.ടിയും മറുപടി പ്രസംഗം നടത്തി. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹനൻ ഇരുവരെയും പൊന്നാട അണിയിച്ചു.   കൊല്ലം ജില്ലാ സെക്രട്ടറി ഷിബു ഹംസ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Show More

Related Articles

Back to top button