IndiaLatest NewsLifeStyleNewsSports
അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനം

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുംറോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേരത്തേ 2-0ന്റെ അജയ്യമായ ലീഡ് നേടി പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ടീമിന്റെ ഒരുക്കങ്ങൾ കൂടുതൽ പടുത്തുയർത്താനായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.മറ്റുവശത്ത്, ടി20 പരമ്പര 4-1ന് പരാജയപ്പെട്ടതിന് ശേഷം ഏകദിനത്തിലും തോൽവിയേറ്റു വാങ്ങിയ ഇംഗ്ലണ്ട്, അവസാന മത്സരത്തിൽ വിജയിക്കാനാവും ശ്രമിക്കുക.