AmericaLatest NewsLifeStyleNewsSports

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 12-ാമത് ചീട്ടുകളി മത്സരം മാർച്ച് 8-ന്

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന 12-ാമത് നാഷണൽ ചീട്ടുകളി മത്സരം 2025 മാർച്ച് 8 ശനിയാഴ്ച നടക്കും. രാവിലെ 10 മണി മുതൽ ചിക്കാഗോ ക്നാനായ സെന്‍ററിൽ (1800 E., Oaktom Street, Deplaines IL 60018) വച്ച് മത്സരം ആരംഭിക്കും.

  • 28 (ലേലം) ചീട്ടുകളി:
    • 🏆 ഒന്നാം സമ്മാനം – $1501 (സെൻറ് മേരീസ് പെട്രോളിയം സ്പോൺസർ), കെ. കെ. ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി
    • 🏆 രണ്ടാം സമ്മാനം – $751 (Maharaja Foods, Niles & Royal Grocers, Mt. Prospect സ്പോൺസർ), എവർറോളിംഗ് ട്രോഫി
    • 🏆 മൂന്നാം സമ്മാനം – $501 (സജി മുല്ലപ്പള്ളി സ്പോൺസർ), എവർറോളിംഗ് ട്രോഫി
    • 🏆 നാലാം സമ്മാനം – $251 (ജോയി നെല്ലാമറ്റം സ്പോൺസർ), ട്രോഫി
  • റമ്മി മത്സരം:
    • 🏆 ഒന്നാം സമ്മാനം – $1501 (ബിജു പൂത്തുറയിൽ സ്പോൺസർ), മാത്യു പൂത്തുറയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി
    • 🏆 രണ്ടാം സമ്മാനം – $751 (കുരുവിള ഇടുക്കുതറ സ്പോൺസർ), ട്രോഫി
    • 🏆 മൂന്നാം സമ്മാനം – $501 (Clear Tax Consulting സ്പോൺസർ), ട്രോഫി
    • 🏆 നാലാം സമ്മാനം – $251 (സൈമൺ ചക്കാലപ്പടവിൽ സ്പോൺസർ), ട്രോഫി

സംഘാടകർ:
ഇവന്റ് ഒരുക്കങ്ങൾ പൂർത്തിയായി, ക്ലബ്ബ് ഭാരവാഹികളായ റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്), സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്‍റ്), രാജു മാനുങ്കൽ (സെക്രട്ടറി), ബിജോയ് കാപ്പൻ (ട്രഷറർ), തോമസ് പുത്തേത്ത് (ജോയിൻറ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തപ്പെടുന്നത്. ചീട്ടുകളി കോ-ഓർഡിനേറ്റർമാരായ സിബി കദളിമറ്റം, ബെനി മച്ചാനിക്കൽ, സാബു ഇലവുങ്കൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ എന്നിവരും അലക്സ് പടിഞ്ഞാറേലിന്‍റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലും, ടെക്നിക്കൽ കോ-ഓർഡിനേറ്റർമാരായ മനോജ് വഞ്ചിയിൽ, അഭിലാഷ് നെല്ലാമറ്റം എന്നിവരും മത്സര വിജയത്തിനായി തയ്യാറായിട്ടുണ്ട്.
നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി ചീട്ടുകളി പ്രേമികളെയും ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ മെമ്പേഴ്സിനേയും ടൂർണമെന്റ് കമ്മിറ്റിയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Show More

Related Articles

Back to top button