GulfLatest NewsLifeStyleSports

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്, പ്രവാസി വെല്‍ഫയര്‍, നടുമുറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കായിക ദിനാഘോഷം സംഘടിപ്പിച്ചു.

ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്, പ്രവാസി വെല്‍ഫയര്‍, നടുമുറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണില്‍ വച്ച് നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറൂകണക്കിനാളുകള്‍ പങ്കാളികളായി. പുരുഷന്മാര്‍. വനിതകള്‍, 10 വയസിനു താഴെയുള്ള കുട്ടികള്‍,  10 വയസിനു മുകളിലുള്ള കുട്ടികള്‍ എന്നിങ്ങനെ വിവിധകാറ്റഗറികളിലായി 15 ഓളം കായിക വിനോദ പരിപാടികള്‍ അരങ്ങേറി. 

 ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, മാനേജിംഗ് കമ്മറ്റിയംഗം അസീം എം.ടി, ഐ.സി.ബി.എഫ് മാനേഗിം കമ്മറ്റിയംഗം റഷീദ് അഹമ്മദ്, പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, നടൂമുറ്റം പ്രസീഡണ്ട് സന നസീം, ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം, പ്രവാസി വെല്‍ഫയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ നജ്‌ല നജീബ്, മജീദ് അലി, സാദിഖ് ചെന്നാടന്‍, ഐ.എസ്.സി മുന്‍ മാനേജിംഗ് കമ്മറ്റിയംഗം സഫീര്‍ റഹ്മാന്‍, ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, നടുമുറ്റം മുന്‍ പ്രസിഡണ്ട് സജ്ന സാക്കി ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്‍, മുനീഷ് എ.സി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ലോക റെക്കോര്‍ഡ് ജേതാവ്  ഷഫീഖ് മുഹമ്മദിന്റെ ഫിറ്റ്നസ് ട്രെയ്നിങ്ങും പരിപാടിയുടെ ഭാഗമായി നടന്നു. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച നാലാമത് വെയ്റ്റ് ലോസ് ചലഞ്ചില്‍ വനിതാ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സന അബ്ദുല്‍കരീം, ഹണിമോള്‍ തോമസ്, ഫാതിമത് ജസീല, പുരുഷ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ നൂര്‍ ഇബ്രാഹീം, മുഹമ്മദ് ആരിഫ്, അബൂ ഹംദാന്‍ എന്നിവര്‍ക്കുമുള്ള പുരസ്കാര വിതരണവും നടന്നു. 2 മാസം നീണ്ട് നിന്ന മത്സര കാലയളവില്‍ വിവിധ വിഷയങ്ങളില്‍ ബോധവതകരണ ക്ലാസുകളും പരിശീലനവും നല്‍കിയ ഡയറ്റീഷ്യന്‍ ഫിദ അലി, ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് അസ്‌ലം, വെല്‍നസ് ട്രെയിനര്‍ ഷഫീഖ് മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

പരിപാടിയുടെ ഭാഗമായി ലക്കി ഡ്രോ, കുട്ടികളൂടെ കലാപരിപാടികള്‍ എന്നിവയും ഒരുക്കിയിരുന്നു. ലത കൃഷ്ണ, നിത്യ സുബീഷ്, നിഹാസ് എറിയാട്, അബ്ദുല്‍ ബാസിത്, നബീല്‍ ഓമശ്ശേരി, ഷിയാസ് എറണാകുളം, ഷിബിലി യൂസഫ്,  ലിജിന്‍ രാജന്‍, സുമയ്യ താസീന്‍, നുഫൈസ എം ആര്‍, മുഹ്സിന്‍ പാലക്കാട്, സന അബ്ദുല്ല, അഹ്സന, നുസ്രത്ത് കണ്ണൂര്‍, സുഫൈറ, സുല്‍ത്താന അലിയാര്‍, ഡോ. നവാലത്ത്, ഷറഫുദ്ദീന്‍ എം.എസ്, അജീന അസീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Video & Photos link

https://we.tl/t-T6JT2HXRh3

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button