AmericaCrimeLatest NewsNewsPolitics
ട്രംപിന്റെ ഉത്തരവ്: കാലിഫോർണിയയുടെ ജലനയം അസാധുവാക്കി

കാലിഫോർണിയ സംസ്ഥാനത്തിന്റെ ജലനയം അസാധുവാക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. സംസ്ഥാനത്ത് കാട്ടുതീ നിയന്ത്രിക്കാൻ കൂടുതൽ വെള്ളം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് തീരുമാനം. ലോസ് ഏഞ്ചൽസ് സന്ദർശിച്ചതിന് ശേഷമാണ് ഈ നടപടി. ഗവർണർ ഗാവിൻ ന്യൂസമും മറ്റു ഉദ്യോഗസ്ഥരും ജലവിതരണത്തിന് തടസ്സം സൃഷ്ടിച്ചതായി ട്രംപ് ആരോപിച്ചു. ഫെഡറൽ സർക്കാർ ജലവും ജലവൈദ്യുതിയും കൂടുതൽ വിതരണം ചെയ്യാൻ യുഎസ് ബ്യൂറോ ഓഫ് റിക്ലമേഷനോട് നിർദ്ദേശിച്ചു, ഇത് സംസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വിമർശനം ഉയരുന്നു.