ഒബാമകെയറിലെ ട്രംപ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ കോടതിയില്‍; 2 ദശലക്ഷം പേര്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടമാകുമെന്ന് പരാതി

വാഷിങ്ടണ്‍: ഒബാമകെയറിനെ (ACA) ദുർബലപ്പെടുത്തുന്ന വിധത്തില്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ നിയമപരിഷ്‌കരണങ്ങള്‍ക്കെതിരെ യു.എസ് ഡെമോക്രാറ്റിക് മേയര്‍മാര്‍ കോടതിയെ സമീപിച്ചു. ഇവ കാരണം ഏകദേശം 2 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെടാനാണ് സാധ്യതയെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ ജനങ്ങളുടെ ആരോഗ്യപരിരക്ഷയ്ക്ക് പരിഷ്കരണാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പദ്ധതിയായിരുന്നു ഒബാമകെയര്‍. എന്നാല്‍ ബൈഡന്‍ ഭരണകാലത്ത് ഇന്‍ഷുറന്‍സ് എന്‍റോള്‍മെന്റ് വിന്‍ഡോ വ്യാപിപ്പിച്ച തീരുമാനം തിരുത്തിയ ട്രംപ് ഭരണകൂടം, രജിസ്ട്രേഷനു വേണ്ടിയുള്ള സമയം കുറച്ച് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള നിരവധി നഗരങ്ങളാണ് പുതിയ നിയന്ത്രണങ്ങള്‍ക്കെതിരായ നിയമനടപടികള്‍ ചൊവ്വാഴ്ച ആരംഭിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയം, ഫേടറല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരങ്ങള്‍ കുറച്ച് ആളുകളുടെ പ്രവേശനം തടസ്സപ്പെടുത്തുമെന്നും മേയര്‍മാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാസം അവസാനം ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS) ഒബാമകെയറുമായി ബന്ധപ്പെട്ട് പുതിയ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ഡെമോക്രാറ്റിക് നേതാക്കളുടെ നിയമപരമായ പോരാട്ടം രാജ്യത്താകമാനം ശക്തമാകുകയാണ്.
ഈ ക്രമീകരണങ്ങള്‍ അമേരിക്കയില്‍ മധ്യവഗത്തിന്റെയും സാമ്പത്തികമായി പിന്നാക്കങ്ങളിലേറെയും ആരോഗ്യ പരിരക്ഷയിലേക്കുള്ള പ്രവേശനം സങ്കീര്‍ണമാക്കുമെന്ന് വിമര്‍ശകരും മുന്നറിയിപ്പ് നല്‍കുന്നു.





