AmericaIndiaLatest NewsNews
ഇന്ത്യൻ വംശജനായ പോൾ കപൂർ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നാമനിർദേശം ചെയ്തു

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ പോൾ കപൂറിനെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നാമനിർദേശം ചെയ്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ആംഹെർസ്റ്റ് കോളജിൽ നിന്ന് ബിഎയും ഷിക്കാഗോ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയുമാണ് കപൂർ നേടിയിരിക്കുന്നത്. അദ്ദേഹം യുഎസ് സമ്മർ പോസ്റ്റ് ഗ്രാജുവേറ്റ് സ്കൂളിലെ പ്രൊഫസറുമാണ്. സ്റ്റാൻഫോർഡിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിലെ ഫെലോയായും അദ്ദേഹം പ്രവർത്തിക്കുന്നു.ട്രംപ് ഭരണകാലത്ത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നയരൂപീകരണ സംഘത്തിൽ സേവനം അനുഷ്ഠിച്ച കപൂരിന്റെ നിയമനം യുഎസ്-ഇന്ത്യ തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.