KeralaTravel

ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും കൊല്ലപ്പെട്ടതാണെന്നു പ്രാഥമിക നിഗമനമാണ്.

പുലർച്ചെ നാട്ടുകാർ കണ്ടു; ജീവനൊടുക്കിയതായി സംശയം

പുലർച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടത്. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവർ അമ്മയും മക്കളുമാകാമെന്ന സംശയം അന്വേഷണസംഘം ഉന്നയിച്ചിട്ടുണ്ട്.

സംഭവം ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിനരികെയാണ് നടന്നത്. ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show More

Related Articles

Back to top button