S90 club of Chicagoയുടെ നവനേതൃത്വത്തിന്റെ സ്ഥാനമേറ്റെടുക്കലും വാലൻ്റൈൻസ് ഡേ സെലിബ്രേഷനും വർണോജ്വലമായി

മൂന്നാം വർഷത്തിലേക്ക് കടക്കുന്ന S90 club of Chicagoയുടെ നവനേതൃത്വത്തിന്റെ സ്ഥാനമേറ്റെടുക്കലും വാലൻ്റൈൻസ് ഡേ സെലിബ്രേഷനും വർണോജ്വലമായി. ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം ചിക്കാഗോ ക്നാനായ കമ്യൂണിറ്റി സെൻററിൽ ആയിരുന്നു ആഘോഷങ്ങൾനടന്നത്.
തെന്നിന്ത്യയിലെ പ്രശസ്ത ഗായകൻ ശ്രീ വിജയ് യേശുദാസ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബിൻ്റെ പ്രസിഡൻ്റ് ജിബിറ്റ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. നിരവധി ആളുകൾ പങ്കെടുത്ത പരിപാടി ഏവർക്കും നല്ലൊരുസംഗീതസായാഹ്നമേകി.
1990 നും 1999 നും മദ്ധ്യേ ജനിച്ച ഒരുപറ്റം മലയാളി യുവാക്കൾ ചിക്കാഗോയിൽ 3 വർഷം മുമ്പ് സ്ഥാപിച്ചതാണ് S 90 ക്ലബ് ഓഫ് ഷിക്കാഗോ. നാട്ടിലും അമേരിക്കയിലും ആയി ചാരിറ്റി പ്രവർത്തനങ്ങൾ, ഫാമിലി ആൻ്റ് ഫ്രണ്ട്സ് ഗാദറിങ്സ്, കമ്മ്യൂണിറ്റി ഇവൻ്റ്സ് മുതലായവയാണ് ഈ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് അടുത്ത 2 വർഷത്തേക്കുള്ള പുതിയ ഭരണ സമിതി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. പുതിയതായി ഈ ക്ലബ്ബിലേക്ക് 3 വിമെൻസ് കോഓർഡിനേറ്റഴ്സിനെയും തിരഞ്ഞെടുത്തു. പരിപാടിയിൽ വിജയ് യേശുദാസ് അദ്ദേഹത്തിൻ്റെ കഴിഞ്ഞ 25 വർഷങ്ങളിലെ ഓർമകൾ പങ്കുവെച്ചു. നിരവധി മനോഹരഗാനങ്ങൾ ആലപിച്ച് അദ്ദേഹം ഈയൊരു സായംസന്ധ്യയെ അവിസ്മരണീയമാക്കി.
ഷിബു കിഴക്കേകുറ്റ്