AmericaLatest NewsNewsOther Countries
പോപ്പ് ഫ്രാൻസിസ് വീണ്ടും ഗുരുതരാവസ്ഥയിൽ

വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ തുടരുന്ന പോപ്പ് ഫ്രാൻസിസ് വീണ്ടും ഗുരുതരാവസ്ഥയിലായെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെടുന്ന അദ്ദേഹത്തിന് ഇന്നലെ രണ്ട് തവണ ശ്വാസതടസം ഉണ്ടായതായി മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.88 വയസ്സുള്ള പോപ്പ് ഫ്രാൻസിസ് ന്യൂമോണിയയിൽ നിന്ന് സുഖം പ്രാപിക്കാനാകാതെ പ്രയാസപ്പെടുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. നിലവിൽ, അദ്ദേഹത്തിന് കൃത്രിമ ശ്വാസം നൽകിയുവരികയാണ്.ഫെബ്രുവരി 14നാണ് പോപ്പിനെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പത്താം നിലയിലെ പ്രത്യേക സ്യൂട്ടിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.