ടെഡി മുഴയൻമാക്കൽ കെസിഎസ് ഷിക്കാഗോയുടെ പുതിയ ലെയ്‌സൺ ബോർഡ് അംഗം

ഷിക്കാഗോ: ടെഡി മുഴയൻമാക്കലിനെ കെസിഎസ് ഷിക്കാഗോയുടെ പുതിയ ലെയ്‌സൺ ബോർഡ് അംഗമായി ലെയ്‌സൺ ബോർഡ് ചെയർമാൻ മജു ഓട്ടപ്പള്ളിൽ നോമിനേറ്റ് ചെയ്തു. കെസിഎസിന്റെ വിവിധ കമ്മിറ്റികളിലും ബോർഡുകളിലും പ്രവർത്തിച്ചിട്ടുള്ള ടെഡി, ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റിയിട്ടുണ്ട്.സംശുദ്ധമായ പൊതുപ്രവർത്തനത്തിന്റെ ഉജ്ജ്വല മാതൃകയായി നിലകൊള്ളുന്ന ടെഡി നിരവധി തവണ കെ.സി.സി.എൻ.എ കൺവെൻഷൻ രജിസ്ട്രേഷൻ കമ്മിറ്റിയെ വിജയകരമായി നയിച്ചിട്ടുണ്ട്. പരാതികൾക്കൊരിടവും തരാതെയായിരുന്നു അദ്ദേഹത്തിന്റെ കൃത്യമായ പ്രവർത്തനം.ലെയ്‌സൺ ബോർഡിന്റെ ഭാഗമാകുന്നതിലൂടെ ടെഡി പുതിയ ഉണർവും ഉന്മേഷവും നൽകുമെന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന് കെസിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയും ഭാവിയിലെ ഉത്തരവാദിത്വങ്ങൾ വിജയകരമായി നിറവേറ്റാൻ കഴിയട്ടെയെന്ന് ഷിക്കാഗോ കെസിഎസ് ജനറൽ സെക്രട്ടറി ഷാജി പള്ളിവീട്ടിൽ ആശംസിക്കുകയും ചെയ്തു.