മാർച്ച് 11ന് ഇന്റർനാഷനൽ പ്രയർലൈൻ സമ്മേളനത്തിൽ ഡോ. ബാബു കെ. വർഗീസ് സന്ദേശം നൽകും

ഡിട്രോയിറ്റ് ∙ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ പ്രയർലൈൻ മാർച്ച് 11ന് സംഘടിപ്പിക്കുന്ന 565-ാമത് സമ്മേളനത്തിൽ പ്രശസ്ത ബൈബിൾ അധ്യാപകനും പത്രപ്രവർത്തകനും എഴുത്തുകാരനും ചരിത്രകാരനുമായ ഡോ. ബാബു കെ. വർഗീസ് സന്ദേശം നൽകും.
വടക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങൾ, ശത്രുത, വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ സമ്മേളനത്തിൽ ഡോ. ബാബു വർഗീസ് പങ്കുവെക്കും. ഇന്ത്യയിലും ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരോടൊപ്പം നിലകൊള്ളുന്നതിനുള്ള പ്രാർഥനാപൂർവമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനായി എല്ലാ വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു.
വിവിധ രാജ്യങ്ങളിലുള്ളവർ ആഴ്ചതോറും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഒത്തുചേരുന്ന പൊതുവേദിയാണിത്. എല്ലാ ചൊവ്വാഴ്ചയും ന്യൂയോർക്ക് സമയം രാത്രി ഒൻപതിനാണ് പ്രയർലൈൻ സജീവമാകുന്നത്. മാർച്ച് 11നുള്ള പ്രഭാഷണം കേൾക്കുന്നതിനായി 712 770 4821 എന്ന നമ്പർ ഡയൽ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിനും ടി.എ. മാത്യു (ഹൂസ്റ്റൺ) – 713 436 2207, സി.വി. സാമുവൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ) എന്നിവരുമായി ബന്ധപ്പെടാം.