ഫോമാ പ്രസിഡൻ്റായി ബിജു തോണിക്കടവിലിനെ പിന്തുണച്ച് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച്

ഫ്ളോറിഡ: 2026-2028 കാലാവധിയിലേക്കുള്ള ഫോമാ (Federation of Malayalee Associations of Americas) പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് ഔദ്യോഗികമായി പിന്തുണച്ചതായി സംഘടനയുടെ നേതൃത്വ സംഘം അറിയിച്ചു.
പ്രസിഡൻ്റ് മാത്യു തോമസ്, സെക്രട്ടറി ജിജോ ജോസ്, ട്രഷറർ റെജിമോൻ ആന്റണി, വൈസ്-പ്രസിഡൻ്റ് ജൂണ തോമസ്, ജോ സെക്രട്ടറി പോൾ പള്ളിക്കൽ, ജോ ട്രഷറർ സജി ജോൺസൻ എന്നിവർ ചേർന്നാണ് എൺഡോഴ്‌സ്‌മെന്റ് പ്രഖ്യാപിച്ചത്.
ഫോമായിലെ അംഗ സംഘടനകളും സംഘടനയുടെ വിവിധ തലത്തിലുള്ള നേതാക്കളും ബിജു തോണിക്കടവിലിനെ അകമഴിഞ്ഞ പിന്തുണ നൽകണമെന്ന് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് അഭ്യർത്ഥിച്ചു. ഫോമായിലെ ആർ.വി.പി, ജോയിന്റ് ട്രഷറർ, ട്രഷറർ എന്നീ നിലകളിലും, കൂടാതെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ചിന്റെ മുൻ പ്രസിഡൻ്റായും പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള ബിജു തോണിക്കടവിലിന്റെ നേതൃത്വത്തോട് വിശ്വാസമുണ്ടെന്നു സംഘടന വ്യക്തമാക്കി.
ഫോമാ 2026-2028 ഇലക്ഷനിൽ ബിജു തോണിക്കടവിലിന് വിജയാശംസകൾ നേർന്ന് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസ്താവനയിൽ അറിയിച്ചു.