മാർക്കേസിന്റെ സാഹിത്യലോകം: ഷിക്കാഗോ സാഹിത്യവേദി ഏപ്രിൽ 4-ന് സംഘടിപ്പിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 4 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 ന് സൂം വെബ് കോൺഫറൻസ് വഴി നടത്തപ്പെടുന്നു. പ്രശസ്ത സാഹിത്യകാരനും മാജിക്കൽ റിയലിസം എന്ന സാങ്കേതിക രചനാശൈലിയുടെ മുഖ്യപ്രവർത്തകനുമായ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ജീവിതവും രചനകളും പരിചയപ്പെടുക എന്നതാണ് ഇത്തവണത്തെ ചർച്ചാവിഷയം. ശ്രീമതി ബിന്ദു ടിജിയാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. മാർക്കേസിന്റെ കൃതികളിലൂടെയും, പ്രത്യേകിച്ച് ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലിലൂടെയും, ഒരു സാഹിത്യയാത്ര നടത്തുക എന്നതായിരിക്കും ഈ ചർച്ചയുടെ ലക്ഷ്യം.

കൊളംബിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു ഗബ്രിയേൽ ഗാർസിയ മാർക്കേസ്. 1982-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനായ മാർക്കേസിന്റെ രചനകൾ ലോകമെമ്പാടുമുള്ള വായനക്കാരെ വിസ്മയിപ്പിച്ചു. മാജിക്കൽ റിയലിസം എന്ന സാങ്കേതിക ശൈലി അദ്ദേഹത്തിന്റെ കൃതികളിലൂടെ പുതിയൊരു സാഹിത്യപ്രതിഭാസമായി മാറി. ‘മഞ്ഞ ചിത്ര ശലഭങ്ങൾ’ എന്ന അത്ഭുതലോകം സൃഷ്ടിച്ച് വായനക്കാരെ അത്ഭുതപ്പെടുത്തിയ മാർക്കേസിന്റെ കഥകളെയും നോവലുകളെയും ആഴത്തിൽ പരിശോധിക്കുന്ന ഈ ചർച്ച, സാഹിത്യപ്രേമികൾക്ക് ഒരനുഭവമായിരിക്കും.
ഈ പ്രബന്ധം അവതരിപ്പിക്കുന്ന ബിന്ദു ടിജി കവിയും നാടകകൃത്തും ഗാനരചയിതാവും അഭിനേത്രിയുമാണ്. രാസമാറ്റം, നിശ്ശബ്ദദൂരങ്ങൾ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബിന്ദു ടിജി, കവിതാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. എ അയ്യപ്പൻ ട്രസ്റ്റിന്റെ കവിതാ അവാർഡ്, ലാനാ കവിതാ അവാർഡ്, ഡാളസ് കേരള ലിറ്റററി അസോസിയേഷന്റെ മനയിൽ ജേക്കബ് കവിതാ പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും മറ്റു സാഹിത്യ വേദികളിലും കവിത എഴുതുന്നതിൽ സജീവമായ ബിന്ദു, മുഴുനീള നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുമുണ്ട്.
2025 വനിതാ ദിനത്തോടനുബന്ധിച്ച് സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലേറ്റും അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസ് (AIA) യും ചേർന്ന് നൽകിയ ‘നാരീ’ അവാർഡിന് ബിന്ദു ടിജി അർഹയായി. തൃശ്ശൂർ സ്വദേശിനിയായ ബിന്ദു കാലിഫോർണിയയിൽ സ്ഥിരതാമസമാക്കി ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു.
മാർച്ച് മാസത്തിൽ നടന്ന ഷിക്കാഗോ സാഹിത്യവേദിയിലായിരുന്നു ഡോ. എ ആർ ശ്രീകൃഷ്ണൻ കുമാരനാശാന്റെ ശ്ലോകകാവ്യങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച പ്രബന്ധം. ആ ചർച്ച വളരെ ഹൃദ്യമായ അനുഭവമായി മാറിയതുപോലെ, ഏപ്രിൽ 4-ലെ സാഹിത്യസായാഹ്നവും സാഹിത്യപ്രേമികൾക്ക് ഹൃദ്യമായ അനുഭവം നൽകുമെന്നാണ് പ്രതീക്ഷ.
സാഹിത്യവും അതിന്റെ വിസ്മയലോകവും ആസ്വദിക്കാൻ എല്ലാ സാഹിത്യസ്നേഹികളെയും ഈ പരിപാടിയിൽ പങ്കെടുക്കുവാൻ സാദരം ക്ഷണിക്കുന്നു. ചർച്ചയിൽ പങ്കെടുക്കുന്നതിനുള്ള Zoom Meeting ലിങ്കും വിശദാംശങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Zoom Meeting Link: https://us02web.zoom.us/j/81475259178
Passcode: 2990
Meeting ID: 814 7525 9178
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ:
📞 ബിന്ദു ടിജി: 916 705 8568
📞 പ്രസന്നൻ പിള്ള: 630 935 2990
📞 ജോൺ ഇലക്കാട്: 773 282 4955