വർണ്ണാഭമായ കലാ സാംസ്കാരിക സന്ധ്യയിൽ ‘നാമം’ ( NAMAM ) ഭാരവാഹികൾ സ്ഥാനമേറ്റു.

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ ‘നാമം’ ( NAMAM ) 2025-2027 കാലയളവിലെ
ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങ് റോയൽ ആൽബർ പാലസിൽ മാർച്ച് 29 ന് വൈകുന്നേരം വർണ്ണാഭമായ കലാ സാംസ്കാരിക സമ്മേളനത്തോടെ നടന്നു.

‘നാമം’ ഫൗണ്ടറും രക്ഷാധികാരിയും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ നിയുക്ത ഭാരവാഹികൾ സ്ഥാനമേറ്റു.

‘നാമം’ പുതിയ ഭാരവാഹികളായി പ്രദീപ് മേനോൻ (പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), ഹരികൃഷ്ണൻ രാജ്മോഹൻ ( യൂത്ത് ചെയർ), പ്രിയ സുബ്രഹ്മണ്യൻ( കൾച്ചറൽ ചെയർ), വിനോദ് കുമാർ തരോൾ (ചാരിറ്റി ചെയർ), മാലിനി നായർ ( വുമൺസ് ഫോറം ചെയർ), അഭിജിത് ശിരോദ്കർ( വെബ് ആൻഡ് മീഡിയ ചെയർ), ഡോ. ലതാ നായർ (പ്രോജക്ട് എസ്.ടി. ഇ. എം ചെയർ), ഡോ. ആശ മേനോൻ (എക്സ് ഒഫീഷ്യോ മെംബർ), ഷീല ജോസഫ്, ചിത്ര പിള്ള, സുനിൽ നമ്പ്യാർ, അലക്സ് എബ്രഹാം,(എക്സിക്യുട്ടീവ് കമ്മിറ്റി മെംബേഴ്സ്), ഗീതേഷ് തമ്പി, അരുൺ ശർമ, തങ്കം അരവിന്ദ്, സജിത് ഗോപിനാഥ് (ട്രസ്റ്റി ബോർഡ് മെംബേഴ്സ്) എന്നിവർ സ്ഥാനമേറ്റു.
പുതിയ ഭാരവാഹികളെ ‘നാമം’ ഫൗണ്ടറും രക്ഷാധികാരിയും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു.” നാമം എന്ന പ്രസ്ഥാനത്തിൻ്റെ വരുംകാല പ്രവർത്തനങ്ങളെ കൂടുതൽ സക്രിയമാക്കുവാനും പുതുമയാർന്നതും സാമൂഹൃ പ്രതിബദ്ധതയുള്ളതുമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ചു നടപ്പിലാക്കാനും ശേഷിയും മികവും അനുഭവപരിചയമുള്ളവരുമാണ് പുതിയ സാരഥികൾ ” എന്ന് അനുമോദന പ്രസംഗത്തിൽ മാധവൻ ബി നായർ പറഞ്ഞു.

ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് കലാകാരൻമാരും കലാകാരികളും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവാസി സാമൂഹിക കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിച്ച സമ്മേളനം കൂട്ടായ്മയുടെയും പാരസ്പര്യത്തിൻ്റെയും സാംസ്ക്കാരിക സായാഹ്നമായി മാറി. ചടങ്ങിൽ പങ്കെടുത്ത ഫൊക്കാന മുൻ പ്രസിഡന്റും കേരളടൈംസ് മാനേജിങ് ഡയറക്ടറും ആയ പോൾ കറുകപ്പിള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, വർഗീസ് ഉലഹന്നാൻ, ജീമോൻ വർഗീസ് എന്നിവർ സ്ഥാനമേറ്റ ‘നാമം’ ഭാരവാഹികളെ അഭിനന്ദിക്കുകയും ‘നാമം’ സമൂഹത്തിന് നൽകി വരുന്ന സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. കെ.എച്ച്.എൻ. ജെ പ്രതിനിധികളായ അജിത് ഹരിഹരൻ, രഞ്ജിത് പിള്ള, കെ.എച്ച്. എൻ. എ സാരഥികളായ ഡോ. ഗോപിനാഥൻ നായർ, മധു ചെറിയേടത്ത് എന്നിവർ ‘നാമ’ത്തിന് ഇതുവരെ നേതൃത്വം നൽകിയ ഭാരവാഹികളെയും പുതുതായി ഭാരവാഹിത്വത്തിലേക്ക് എത്തിയവരേയും പ്രത്യേകം അനുമോദിച്ചു. മാധ്യമ പ്രതിനിധികളായ സുനിൽ ട്രൈസ്റ്റാർ, ഐ.പി.സി.എൻ.എ പ്രസിഡൻ്റും ഇമലയാളി ചീഫ് എഡിറ്ററുമായ ജോർജ് ജോസഫ് എന്നിവർ നാമത്തിൻ്റെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളെയും ഏതൊരു സംഘടനയെയും അതിശയിപ്പിക്കുന്ന പ്രതിബദ്ധതയേയും പ്രത്യേകം എടുത്തു പറഞ്ഞ് ശ്ലാഘിച്ചു. ‘നാമം’ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ള അഭ്യുദയകാംക്ഷികളായ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം സമ്മേളനത്തെ സജീവ പങ്കാളിത്തത്തിൻ്റെ അപൂർവാനുഭവമാക്കി മാറ്റി. സമ്മേളനാനന്തരം വിഭവ സമൃദ്ധമായ അത്താഴ വിരുന്നും ഒരുക്കിയിരുന്നു.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം’ (NAMAM) സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.namam.org/





