ഫ്രിസ്കോയിൽ സംഘർഷം: കുത്തേറ്റ വിദ്യാർത്ഥി ഇരട്ട സഹോദരന്റെ കൈകളിൽ മരിച്ചു

ഫ്രിസ്കോ (ടെക്സാസ്) ∙ ട്രാക്ക് മീറ്റിൽ ഇരിപ്പിട തർക്കത്തെ തുടർന്ന് കുത്തേറ്റ ഫ്രിസ്കോ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥി ഇരട്ട സഹോദരന്റെ കൈകളിൽ കിടന്ന് മരിച്ചു.ബുധനാഴ്ച രാവിലെ നടന്ന ട്രാക്ക് മീറ്റിനിടെ ഫ്രിസ്കോ സെന്റിനൽ ഹൈസ്കൂളിലെ 17 വയസ്സുള്ള വിദ്യാർത്ഥി കാർമെലോ ആന്റണിയാണ് വഴക്കിനെ തുടർന്ന് ഓസ്റ്റിൻ മെറ്റ്കാഫിനെ നെഞ്ചിൽ കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ഇരട്ട സഹോദരൻ അകത്തുനിന്ന് ഈ ദുരന്തം കണ്ടു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കാണില്ല. “തന്റെ മകൻ തന്റെയും സഹോദരന്റെയും കരുകളിൽ കിടന്നാണ് അവസാന ശ്വാസം വെടിഞ്ഞത്” എന്ന് പിതാവ് ജെഫ് മെറ്റ്കാഫ് പ്രതികരിച്ചു.
ഒരു ഓണർ സ്റ്റുഡന്റായും കഴിവുള്ള അത്ലറ്റായും സ്കൂൾ അധ്യാപകർ മെറ്റ്കാഫിനെ വിശേഷിപ്പിച്ചു. ട്രാക്ക് ആൻഡ് ഫീൽഡിന് പുറമേ, മെമ്മോറിയൽ ഹൈസ്കൂൾ ഫുട്ബോൾ ടീമിലെ പ്രമുഖ ലൈൻബാക്കറുമായിരുന്നു.
കുത്തിയെന്നാണ് ആരോപണം ഉയർന്ന കാർമെലോ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയ പ്രതി 1 മില്യൺ ഡോളർ ബോണ്ടിൽ ജയിലിൽ തുടരുകയാണ്.




