AmericaFOMAKeralaLatest NewsNews

അമേരിക്കൻ മലയാളിസമൂഹത്തിൽ അതിജീവനത്തിന്റെ പുതിയ അധ്യായം: ഫോമയിൽ മൂന്ന് പുതിയ സംഘടനകൾ കൂടി അംഗമായി

ന്യൂയോർക്: ലോകമെമ്പാടുമുള്ള മലയാളി സംഘടനകളെ ഏകോപിപ്പിക്കുന്നതിൽ അതുല്യമായ കാതലായ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) മൂന്നു പ്രമുഖ മലയാളി സംഘടനകളെ പുതിയതായി അംഗത്വത്തിൽ ഉൾപ്പെടുത്തി. ഫോമയുടെ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ ചേർന്ന് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു.

മോൻസി വർഗീസ് നേതൃത്വം നൽകുന്ന “കേരളം സമാജം ഓഫ് യോങ്കേഴ്‌സ്”, ജെയിംസ് മാത്യു പ്രസിഡന്റായ “മലയാളി അസോസിയേഷൻ ഓഫ് ലോങ് ഐലൻഡ്”, ബിനീഷ് ജോസഫ് പ്രസിഡന്റായ “മലയാളി സമാജം ഓഫ് ലീഗ് സിറ്റി” എന്നീ സംഘടനകളാണ് പുതുതായി ഫോമയുടെ അംഗത്വം നേടിയിരിക്കുന്നത്. ഇതോടെ ഫോമയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകളുടെ എണ്ണം 87 ആയി ഉയർന്നു.

ഫോമാ ക്രെഡൻഷ്യൽസ്‌ കമ്മിറ്റി ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോർഡിനേറ്റർ തോമസ് കർത്തനാൽ, അംഗങ്ങളായ ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് ഈ സംഘടനകളുടെ വിശദമായ അവലോകനം നടത്തി അംഗത്വ ശുപാർശകൾ തയ്യാറാക്കിയത്. ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അതേപ്രകാരം അംഗത്വം ഔദ്യോഗികമായി അംഗീകരിച്ചു.

മറ്റു ചില സംഘടനകളുടെ അപേക്ഷകളും ഇപ്പോഴും പരിഗണനയിലുണ്ടെന്ന് ഫോമാ പ്രസിഡന്റ് അറിയിച്ചു. യോഗ്യത ഉറപ്പായാൽ അവർക്കും ഉടൻ അംഗത്വം നൽകെന്നും ഫോമയിലെ അംഗസംഖ്യ നൂറിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ അംഗത്വം ലഭിച്ച സംഘടനകൾ സമൂഹത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നതായും, ഇവയുടെ ഫോമയിലേക്കുള്ള പ്രവേശനം സംഘടനയുടെ ഘടനയെ കൂടുതൽ ശക്തിപ്പെടുത്തെന്നും ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി എന്നിവർ അഭിപ്രായപ്പെട്ടു. പുതിയ സംഘടനകളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.

Show More

Related Articles

Back to top button