AssociationsFOKANAIndiaLatest News

ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന  ശക്തമായി അപലപിക്കുന്നു.

ന്യൂ യോർക്ക് : ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന  ശക്തമായി അപലപിക്കുന്നു. നിരായുധരായ ടൂറിസ്റ്റുകളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട്. മരണമടഞ്ഞതിൽ ഒരു മലയാളിയും ഒരു അമേരിക്കൻ പ്രവാസിയും ഉൾപ്പെടുന്നു.  

പഹൽഗാവിൽ നടന്ന ആക്രമണത്തെ ഫൊക്കാന  ശക്തമായി അപലപിക്കുന്നതിനോടൊപ്പം  മരിച്ചവരുടെ    ദുഃഖത്തിൽ അവരുടെ കുടുംബത്തോടൊപ്പം പങ്കുചേരുകയും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.

 കൊച്ചി നാവിക സേനയിലെ ഉദ്യോഗസ്ഥൻ വിനയ് നർവലിന്റെ മൃതദേഹത്തിനു സമീപമിരുന്നു വിതുമ്പുന്ന നിസ്സഹായയായ വധുവിന്റെ പിക്ചർ ഏവരുടെയും കരൾ അലിയിക്കുന്നതാണ്,  ഏഴ് ദിവസം മുൻപ് മാത്രം വിവാഹിതനായ അദ്ദേഹം ഹണിമൂൺ ട്രിപ്പിന് വേണ്ടി കാശ്മീരിൽ പോയതാണ്.

സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയായിരുന്നു കശ്മീർ. ആ തിരിച്ചുവരവിനാണ് കഴിഞ്ഞദിവസം പഹൽഗാമിൽ ഭീകരർ ചോര കൊണ്ടു വിഘാതമിട്ടത് .ആ നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ  വളരെ അധികം ടൂറിസ്റ്റുകൾ ആണ് ഈയിടെയായി കാശ്മീർ യാത്രചെയ്യുന്നത്.  കശ്മീരിലെ സാധാരണ ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് പറഞ്ഞുവിടുകയാണ് ഭീകർ ചെയ്യുന്നത്.

ഭീകരതയെ അടിച്ചമർത്താനുള്ള നടപടികൾ രാജ്യം കൈക്കൊള്ളണമെന്നും . ഇതിന്റെ പുറകിൽ ആരാണെങ്കിലും ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നു ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ ,എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് ,  നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ ഒരു സംയുക്ത പ്രസ്തവനായിൽ  അറിയിച്ചു. 

-ശ്രീകുമാർ ഉണ്ണിത്താൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button