കേരള കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്ക് ഐഒസി ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍

ഷിക്കാഗോ: കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത അഡ്വ. സണ്ണി ജോസഫ് (കെപിസിസി പ്രസിഡന്റ്), പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍ (വർക്കിങ് പ്രസിഡന്റുമാര്‍), അടൂര്‍ പ്രകാശ് (യുഡിഎഫ് കണ്‍വീനര്‍) എന്നിവര്‍ക്ക്യും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) കേരളാ ചാപ്റ്റര്‍ ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്കു സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരനും ഐഒസി അഭിനന്ദനമര്‍പ്പിച്ചു.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്ന മാറ്റം ഏറെ പ്രതീക്ഷ നല്‍കുന്നതാണ് എന്നായിരുന്നു ഐഒസി യുഎസിഎ വൈസ് ചെയര്‍മാന്‍ ജോർജ് ഏബ്രഹാമിന്റെ പ്രതികരണം. പുതിയ ഭരണസമിതിക്ക് പാര്‍ട്ടിയെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍ കഴിയട്ടെയെന്നു അദ്ദേഹം ആശംസിച്ചു.
പാര്‍ട്ടിയുടെ പുനസംഘടന കേരളത്തില്‍ പ്രവര്‍ത്തന ഊര്‍ജ്ജം കൂട്ടും എന്നും ജനപ്രീതിയും പ്രവര്‍ത്തനസജ്ജതയും കൂട്ടിയായെത്തുമ്പോള്‍ അതിന്റെ പ്രതിഫലം തെരഞ്ഞെടുപ്പുകളില്‍ ഉറപ്പായും പ്രതിഫലിക്കുമെന്നും ഐഒസി കേരളാ ഘടക ചെയര്‍മാന്‍ തോമസ് മാത്യുവും ചാപ്റ്റര്‍ പ്രസിഡന്റ് സതീശന്‍ നായരും അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയുടെ വികസനത്തിനും ജനങ്ങളിലേക്കുള്ള കൂടുതല്‍ ബന്ധത്തിനും ഇത് വഴിവെക്കും എന്നതില്‍ സംശയമില്ലെന്നായിരുന്നു ഐഒസി നേതാക്കളുടെ ഏകകണ്ഠ അഭിപ്രായം.