അമേരിക്കന്‍ മണ്ണില്‍ അതുല്യ ചരിത്രം എഴുതിയത് സജി ജോർജ്; സണ്ണിവെയ്ല്‍ മേയറായി മൂന്നാം കിരീടം

ടെക്‌സസിലെ സണ്ണിവെയ്ല്‍ നഗരത്തിൽ മേയറായി മലയാളി വംശജനായ സജി ജോർജ് മൂന്നാം തവണയും അധികാരമേറ്റു. മേയ് 3ന് നടന്ന നഗര മേയർ തിരഞ്ഞെടുപ്പിൽ പോൾ കേഷിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി സജി ജോർജ് വീണ്ടും മേയരായി തിരഞ്ഞെടുക്കപ്പെട്ടു. മേയ് 12ന് വൈകിട്ട് 7 മണിക്ക് സണ്ണിവെയ്ല്‍ സിറ്റി ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്.

സത്യപ്രതിജ്ഞ സംസ്ഥാന പ്രതിനിധി റഹിറ്റ ബോവേഴ്‌സ് ചൊല്ലിക്കൊടുത്തു. പാസ്റ്റർ ഷാജി കെ ഡാനിയേലിന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഡാലസിലെ സെന്റ് പോൾസ് ഇടവക വികാരി റെജിൻ ജോൺ ഉൾപ്പെടെ നിരവധി മലയാളികൾ ചടങ്ങിൽ പങ്കെടുത്തു.
2013 മുതൽ സിറ്റി കൗൺസിൽ അംഗം, പ്രോ ടേം മേയർ, പിന്നീട് മേയർ എന്നിങ്ങനെയുള്ള വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള സജി ജോർജ്, ഇപ്പോൾ തുടർച്ചയായി മൂന്നാം തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയെന്ന പ്രത്യേകതയും കരസ്ഥമാക്കുന്നു. അമേരിക്കൻ പൊതുപ്രതിപക്ഷ രംഗത്ത് മലയാളികൾക്കുള്ള അംഗീകാരത്തിന്റെ പ്രതീകമായി സജി ജോർജിന്റെ വിജയത്തെ വിശേഷിപ്പിക്കാം.