ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ “കർമ്മശ്രേഷ്ഠ പുരസ്‌കാരം” മഹത്തരമായ സാമൂഹ്യ സേവനങ്ങൾക്ക് അംഗീകാരമായി നേതാവായ രമേശ് ചെന്നിത്തലയ്ക്ക്

ഹൂസ്റ്റൺ : കേരള രാഷ്ട്രീയത്തിലും സാമൂഹ്യപ്രവർത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായ രമേശ് ചെന്നിത്തലയെ ലോകം ആദരിക്കുന്നു. ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ “കർമ്മശ്രേഷ്ഠ പുരസ്‌കാരം” മഹത്തരമായ സാമൂഹ്യ സേവനങ്ങൾക്ക് അംഗീകാരമായി ചെന്നിത്തലയ്ക്ക് സമർപ്പിക്കും. മെയ് 24-ന് അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചുള്ള അവാർഡ് സമ്മേളനത്തിലാണ് പുരസ്‌കാരദാനം. പെയർലാൻഡ് സിറ്റി മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവർ ചേർന്നായിരിക്കും പുരസ്‌കാരം സമ്മാനിക്കുക.
ഒരു ലക്ഷം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയടങ്ങിയ പുരസ്‌കാരം ഏറ്റുവാങ്ങാനായി ചെന്നിത്തല ഉടൻ അമേരിക്കയിലെത്തും. ഇന്ത്യ, ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത് ചടങ്ങിന് ഗംഭീരതയേകും.

ജനങ്ങളുടെ ഇടയിൽ നിന്ന് ഉയർന്നുവന്ന് രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തിൽ ചെന്നിത്തല രാഷ്ട്രീയനേതൃത്വത്തിന് പുറമെ, ദീർഘകാലം സാമൂഹ്യ സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച “ഗാന്ധിഗ്രാം പദ്ധതി” അത്യന്തം ശ്രദ്ധേയമാണ്. ദളിത്, ആദിവാസി വിഭാഗങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഭവനവാസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മാറ്റം കൊണ്ടുവന്നതിൽ ഈ പദ്ധതിക്ക് വലിയ പങ്കുണ്ട്. വസ്ത്രവും അന്നവും ലാപ്പ്ടോപ്പുകളും നൽകൽ മുതൽ വീടുകൾ നിർമിക്കുന്നത് വരെ വിവിധ മേഖലകളിൽ സഹായം എത്തിക്കുന്നതാണ് പദ്ധതി.
ചെന്നിത്തലയുടെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് പുതിയ ആവേശം നൽകിയതാണ് ഈ പദ്ധതി. കഴിഞ്ഞ പതിനാലു വർഷമായി ഗാന്ധിജയന്തി ആഘോഷങ്ങൾ അദ്ദേഹം ഈ കുടുംബങ്ങളോടൊപ്പം നടത്തിയിരിക്കുന്നു. രാഷ്ട്രീയത്തെക്കാൾ ജീവിതമെന്നു അദ്ദേഹം കണക്കാക്കുന്നത് സാമൂഹികനീതി ഉറപ്പാക്കലിലൂടെ ആണെന്ന് ഈ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു.
മുൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നടപ്പാക്കിയ “ഓപ്പറേഷൻ കുബേര” ബ്ലേഡ് മാസഫിയക്കെതിരെ കനത്ത നടപടിയുമായി കേരളം സാക്ഷ്യംവഹിച്ചു. ഈ നീക്കം കേരള ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും.
രാഷ്ട്രീയ ജീവിതം വിദ്യാർത്ഥികാലത്തുതന്നെ ആരംഭിച്ച ചെന്നിത്തല കെ.എസ്.യു. യിൽ നിന്ന് എൻ.എസ്.യു.ഐ, ഇന്ത്യൻ യൂത്ത് കോൺഗ്രസ്, ലോക്സഭ, നിയമസഭ, കെ.പി.സി.സി., മന്ത്രിസഭ, പ്രതിപക്ഷ നേതൃപദം എന്നിവയിലൂടെ വളർന്നുവന്ന നേതാവാണ്.
അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി സി.പി. രാജശേഖരൻ രചിച്ച “ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും” എന്ന ജീവചരിത്ര പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായും സാമൂഹികമായി ഒരു മാതൃകയായി ജനങ്ങളോടൊപ്പം നിലകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഈ ആഗോള അംഗീകാരം ജനഹൃദയങ്ങളിൽ നിന്നും തന്നെ ഉരുത്തിരിഞ്ഞതാണ്.