AmericaLatest NewsUpcoming Events

റ്റി കെ എഫ് ഓണാഘോഷ പരിപാടികൾക്ക് ജൂൺ 8 നു കൊടിയേറും.

ഫിലാഡൽഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികൾക്ക് ജൂൺ 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയയിൽ കൊടിയേറും. മയൂര ഇന്ത്യൻ റെസ്റ്റോറൻറ്റിൽ (9321 ക്രൂസ് ടൌൺ റോഡ് 19115) വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ അക്കരക്കാഴ്ച മെഗാ സീരിയയിലൂടെ ജനപ്രീതി നേടിയ അനുഗ്രഹീത കലാകാരൻ ജോർജ്കുട്ടി വലിയ കല്ലുങ്കൽ മുഖ്യാതിഥി ആയി പങ്ക്കെടുക്കും.

ഓഗസ്റ്റ് 23 നു ഫിലാഡൽഫിയയിൽ അരങ്ങേറുന്ന ഓണ മഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് അനുബന്ധ പരിപാടിയായി നടത്തപ്പെടും.

ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര, വിഭവ സമൃദ്ധമാർന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത്‌ എന്നിവ കൊണ്ട് മുൻകാലങ്ങളിൽ ദേശീയ തലത്തിൽ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികൾക്ക് ഇത്തവണയും ഗജകേസരി നയന മനോഹരിയായ വിനോദ പരിപാടികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്.

MCEFEE എൻറ്റർടൈൻമെൻറ്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാർക് ഓഫ് കേരള എന്ന പരിപാടികൾ ട്രൈസ്റ്റേറ്റ്കേരളാ ഫോറവുമായി പങ്ക്‌ ചേർന്നാണ് ഫിലാഡൽഫിയ യിൽ അരങ്ങേറുക. സ്പാർക് ഓഫ് കേരളാ എൻറ്റർടൈൻമെൻറ്റിൻറ്റിൻറ്റെ താരങ്ങളും പിന്നണി ഗായകരും ടി കെ എഫ് ഓണാഘോഷ പരിപാടികൾക്ക് കൊഴുപ്പേറും.

പുതുമയാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് ബിനു മാത്യു 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341 (പ്രോഗ്രാം കോർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ), രാജൻ സാമുവേൽ 215 435 (കേരളാ ഡേ ചെയർമാൻ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

സുമോദ് തോമസ് നെല്ലിക്കാല

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button