AmericaCrimeFeaturedGlobalLatest NewsOther CountriesPolitics

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം; ഇസ്രായേലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ട സാഹചര്യത്തില്‍, ഇറാന്‍ വീണ്ടും ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തി. ചൊവ്വാഴ്ച രാവിലെ ദക്ഷിണ ഇസ്രായേലിലെ ബിയര്‍ ഷെവയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് ഇറാനിയന്‍ മിസൈല്‍ പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും തകര്‍ന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുവരികയാണ്. കത്തിയ കാറുകളും മരങ്ങളുടെയും അവശിഷ്ടങ്ങളും വീഡിയോകളിലൂടെ വ്യക്തമാകുന്നുണ്ട്.

24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനിടയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ 12 ദിവസമായി ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.

വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ അജമായ സാഹചര്യത്തില്‍, ആക്രമണം സൈനിക തലത്തില്‍ നിലപാട് കടുപ്പിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന വിലയിരുത്തലും പുറത്ത് വരുന്നുണ്ട്.

Show More

Related Articles

Back to top button