AmericaLatest NewsNews

ടെക്സസിൽ കനത്ത പ്രളയം: 24 മരണം; 23 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതായി

അമേരിക്കയിലെ ടെക്സസിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ പ്രളയം വലിയ ദുരന്തം സൃഷ്ടിച്ചു. ഇതുവരെ 24 പേർ മരിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.

സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. ഗ്വാഡൽപെ നദിയിലാണ് വെള്ളം പെട്ടെന്ന് ഉയർന്ന് ആളുകളെ കുടുക്കിയത്. വെള്ളിയാഴ്ച വൈകിട്ട് കെർ കൗണ്ടിയിലാണ് ഈ ദാരുണമായ സംഭവമുണ്ടായത്.

ഇതുവരെ 237 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവരുടെ എണ്ണം 25 ലധികമാകാമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതുവരെ കാണാതായവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല.

ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. യുഎസ് കോസ്റ്റ് ഗാർഡും സേർച്ച് ആൻഡ് റസ്ക്യൂ ടീമുകളും ചേർന്നാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഹെലികോപ്റ്ററുകൾ, സൈനിക വാഹനങ്ങൾ, നീന്തൽ വിദഗ്ധർ എന്നിവയെല്ലാം ഇതിനായി രംഗത്തുണ്ട്.

പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങളും അതീവ ജാഗ്രതയോടെ തുടരുകയാണ്.

Show More

Related Articles

Back to top button