KeralaLatest NewsLifeStyleNewsSports

കേരള ക്രിക്കറ്റ്‌ ലീഗ് സീസൺ 2 താരലേലം; ജലജ് സക്സേനയെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണു മുന്നോടിയായി നടന്ന താരലേലത്തിൽ ജലജ് സക്സേന ഉൾപ്പെടയുള്ള മുൻനിര താരങ്ങളെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്. പരിചയസമ്പത്തിനും യുവത്വത്തിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് റിപ്പിൾസ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎൽ, രഞ്ജി, വിജയ് ഹസാരെ തുടങ്ങിയ ടൂർണമെന്റുകളിൽ മികച്ച പരിചയവുമായി എത്തുന്ന ജലജ് സക്സേനയെ 12.40 ലക്ഷം രൂപ നൽകിയാണ് റിപ്പിൾസ് ടീമിലെത്തിച്ചത്. കഴിഞ്ഞ കെസിഎൽ സീസണിലെ വിക്കറ്റ് നേട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന ബേസിൽ എൻ. പിയെ 5.4 ലക്ഷം രൂപയ്ക്കും ലെഫ്റ്റ് ആം സ്പിന്നർ ശ്രീഹരി എസ്. നായരെ 4 ലക്ഷം രൂപയ്ക്കും റിപ്പിൾസ് സ്വന്തമാക്കി.  

ആദിത്യ ബൈജു (1.5 ലക്ഷം), മുഹമ്മദ് കൈഫ്‌ (1.5 ലക്ഷം), രാഹുൽ ചന്ദ്രൻ (0.75 ലക്ഷം), അനുജ്ജ് ജോതിൻ (0.75 ലക്ഷം), ശ്രീരൂപ് എം. പി. (0.80 ലക്ഷം), ബാലു ബാബു (0.75 ലക്ഷം), അരുൺ കെ. എ. (0.75 ലക്ഷം), അഭിഷേക് പി നായർ (0.75 ലക്ഷം), ആകാശ് പിള്ള (0.75 ലക്ഷം), മുഹമ്മദ് നാസിൽ (0.75 ലക്ഷം), അർജുൻ നമ്പ്യാർ (0.75 ലക്ഷം) എന്നിവരെ കൂടി സ്വന്തമാക്കി മികച്ച സ്‌ക്വാഡിനെ തന്നെയാണ് ആലപ്പി റിപ്പിൾസ് കെസിഎൽ രണ്ടാം സീസണായി ഒരിക്കിയിരിക്കുന്നത്. നേരത്തെ, ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, വിഗ്നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ എന്നീ താരങ്ങളെ രണ്ടാം സീസണിലേക്കുള്ള ടീമില്‍ ആലപ്പി റിപ്പിള്‍സ് നിലനിര്‍ത്തിയിരുന്നു. മുൻ കേരള ക്യാപ്റ്റൻ സോണി ചെറുവത്തൂരാണ് ആലപ്പി റിപ്പിള്‍സ് ടീമിന്റെ മുഖ്യ പരിശീലകന്‍.

ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴുവരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് കെസിഎൽ രണ്ടാം സീസൺ നടക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button