രാജ്യവ്യാപക ഭാരത് ബന്ദ് ജൂലൈ 9ന്: പൊതുസേവനങ്ങൾ സാരമായി ബാധിക്കാം, വിദ്യാലയങ്ങൾ സാധാരണ പ്രവർത്തനം തുടരുന്നു

ഡൽഹി : ജൂലൈ 9 ബുധനാഴ്ച ഇന്ത്യയിൽ രാജ്യവ്യാപകമായി ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെയും വ്യാപകമായ തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെയും പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദിയാണ് ബന്ദിന് ആഹ്വാനം നൽകിയത്.

25 കോടിയിലധികം തൊഴിലാളികളാണ് വിവിധ മേഖലയിലായി ബന്ദിൽ പങ്കെടുക്കാൻ സാധ്യതയുള്ളത്. ബാങ്കിംഗ്, ഇൻഷുറൻസ്, തപാൽ, പവർ, ഖനനം, നിർമാണം, സംസ്ഥാന ഗതാഗതം തുടങ്ങിയ മേഖലകളിലെ സർവീസുകൾക്ക് വ്യാപകമായ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.
ബെംഗാൾ പ്രൊവിൻഷ്യൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഉൾപ്പെടെയുള്ള ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ബന്ദ് ആഹ്വാനത്തെ പിന്തുണച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും എന്നാണ് വിലയിരുത്തൽ. എന്നാൽ ഔദ്യോഗികമായി ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. ഇൻഷുറൻസ് മേഖലയിലും strike പോസിബിളാണ്.
കറന്റ് വിതരണം സംബന്ധിച്ചും ആശങ്കകളുണ്ട്. 27 ലക്ഷം വൈദ്യുതിതൊഴിലാളികൾ ബന്ദിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, അതിനെതിരായി സർക്കാർ പ്രതികരണം ലഭിച്ചിട്ടില്ല.
റെയിൽവേ മേഖലയെ സംബന്ധിച്ച് ഇതുവരെ ബന്ദ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും, ചില ട്രെയിൻ സർവീസുകൾക്ക് തടസ്സമുണ്ടാകാനാണ് സാധ്യത. യാത്രക്കാരുടെ യാത്രാ പദ്ധതികളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലോടെയായിരിക്കാൻ അഭ്യർത്ഥിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. സ്കൂളുകളും കോളജുകളും സാധാരണപോലെ പ്രവർത്തിക്കുമെന്ന് ആണ് നിലവിലെ സ്ഥിതി.
സർക്കാർ വർഷങ്ങളായി തൊഴിലാളി സമ്മേളനം നടത്താതെ ഇടപെടലുകൾ ഒഴിവാക്കുകയാണെന്നും, യുവതയിൽ വ്യാപകമായ തൊഴിലില്ലായ്മ ഉണ്ടാകുന്നതിന് നയങ്ങൾ കാരണമാണെന്നും യൂണിയനുകൾ ആരോപിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനതയും യുവാക്കളാണെന്നും അവരുടെ ഭാവി സുരക്ഷിതമാക്കാൻ നിർണായകമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും യൂണിയനുകൾ ആവശ്യമുന്നയിക്കുന്നു




