ചിക്കാഗോയിലിൽ ജോർജ് കുരുവിള അന്തരിച്ചു

ചിക്കാഗോ: കൈപ്പുഴ മാന്തുരുത്തിൽ കുടുംബാംഗമായ ജോർജ് കുരുവിള ചിക്കാഗോയിലെ ലിങ്കൺവുഡിൽ അന്തരിച്ചു.
ഭാര്യ മേരിക്കുട്ടി കുരുവിള കുറുമുള്ളൂർ ഐക്കരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സ്വപ്‌ന കുരുവിള, വിനോദ് കുരുവിള. മരുമകൾ: എൽസീ ചക്കാലയ്ക്കൽ (ഡാലസ്). കൊച്ചുമക്കൾ: കെന്നി, കെയ്‌സൺ.
സഹോദരങ്ങൾ: ബ്രദർ ഏബ്രഹാം, പരേതനായ സൈമൺ & ഗ്ലോറി, ബ്രദർ മാത്യു, തോമസ് & ഷേർളി, പരേതനായ ആന്റണി & കരോളിൻ, ബിബി & സലിം, സിബി & വിജി, മിനി & ഏബ്രഹാം ചാലുപറമ്പിൽ, ജോസഫ് (ജോയ്) & ബെറ്റ്‌സി.
പൊതുദർശനം തിങ്കളാഴ്ച വൈകിട്ട് 5 മുതൽ 9 വരെ മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് അതേ പള്ളിയിൽ ആരംഭിച്ച് മേരി ഹിൽ സെമിത്തേരിയിലായിരിക്കും.
ജോർജ് കുരുവിളയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളോടൊപ്പം സുഹൃത്തുക്കളും നാടും ആഴമുള്ള ദുഃഖം പങ്കുവെക്കുന്നു.




