AmericaLatest NewsNews

ടെക്‌സസിലെ മിന്നല്‍പ്രളയത്തില്‍ കാണാതായ 19കാരിയുടെ മൃതദേഹം കണ്ടെത്തി

ടെക്‌സസ് : ടെക്‌സസ് സംസ്ഥാനത്തെ ശക്തമായ മഴയും മിന്നല്‍പ്രളയവും ഉളള കാലത്ത് കാണാതായ 19 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ജൂലൈ 4-നാണ് കാതറിന്‍ ഫെറുസ്സോ എന്ന യുവതി കാണാതായത്. ഒടുവില്‍ ജൂലൈ 11-നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്.

കാതറിന്‍ ഫെറുസ്സോ, ക്യാംപ് മിസ്റ്റിക് എന്നയിടത്ത് കൗണ്‍സിലറായിരുന്നു. ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ്. ഈ പ്രദേശം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലൊന്നായി മാറിയിരുന്നു.

ഹൈസ്‌കൂള്‍ പഠനം അവസാനിപ്പിച്ച കാതറിന്‍, ഓസ്റ്റിനിലുള്ള ടെക്‌സസ് സര്‍വകലാശാലയില്‍ ചേര്‍ന്ന് ഉന്നതവിദ്യഭ്യാസം തുടരാനുള്ള ഒരുക്കത്തിലായിരുന്നു. കുടുംബത്തിനും സുഹൃത്തുകള്‍ക്കും ഈ നഷ്ടം അതീവവേദനാജനകമാണ്.

ടെക്‌സസില്‍ പെട്ടെന്നുള്ള കനത്ത മഴയും മിന്നല്‍പ്രളയവും ജനജീവിതം താറുമാറാക്കിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Show More

Related Articles

Back to top button