AmericaFOKANAKeralaLatest NewsLifeStyleNewsObituaryUpcoming Events

അമേരിക്കൻ മലയാളികളുടെ അഭിമാനനായ ഡോ. എം. അനിരുദ്ധനെ സ്മരിച്ച് ഓൺലൈൻ സൂം യോഗം

വാഷിംഗ്ടൺ: അമേരിക്കയിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മുൻ ഫൊക്കാന പ്രസിഡന്റും നോർക്കാ അംഗവുമായ ഡോ. എം. അനിരുദ്ധനെ സ്മരിച്ച് പൊതുയോഗം സംഘടിപ്പിക്കുന്നു. പോൾ കറുകപ്പള്ളി (മുൻ പ്രസിഡൻറ്, ഫൊക്കാന ,എം.ഡി. കേരള ടൈംസ്) യുടെ നേതൃത്വത്തിൽ ഫോക്കാനയും ഉത്തരമേരിക്കൻ മലയാളി സമൂഹവും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം ഓൺലൈനായാണ് നടക്കുന്നത്.

ജൂലൈ 21 തിങ്കളാഴ്ച രാത്രി 8.30ന് (ഇന്ത്യൻ സമയം ജൂലൈ 22 രാവിലെ 6 മണിക്ക്) സൂം പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി. പ്രിയപ്പെട്ട ഡോക്ടർ അനിരുദ്ധൻ നൽകിച്ച ഇടപെടലുകളും അദ്ദേഹത്തിന്റെ ഓർമ്മകളും പങ്കുവെക്കുന്നതിനായി എല്ലാവരെയും ഈ സ്മരണയാത്രയിൽ പങ്കുചേരാൻ ഫൊക്കാന ആഹ്വാനം ചെയ്യുന്നു.

Zoom യോഗത്തിലെ പങ്കെടുക്കുന്നതിനുള്ള വിശദാംശങ്ങൾ:
Meeting ID: 201 563 6294
Passcode: 12345
Join Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608

മലയാളി സമൂഹത്തിൽ ഏറെ ആദരവോടെയും സ്‌നേഹത്തോടെയും ഓർക്കപ്പെടുന്ന വ്യക്തിത്വമാണ് ഡോ. എം. അനിരുദ്ധൻ. അദ്ദേഹത്തിന്റെ സേവനങ്ങൾക്കും ജീവ കാരുണ്യ പ്രവർത്തനത്തിനും,നേതൃത്വപാടവത്തിനുമുള്ള നന്ദി പ്രകടനമായിരിക്കും ഈ കൂട്ടായ്മ എന്ന് പോൾ കറുകപ്പള്ളി (മുൻ പ്രസിഡൻറ്, ഫൊക്കാന ,എം.ഡി. കേരള ടൈംസ്) അറിയിച്ചു.

Show More

Related Articles

Back to top button