AmericaFOKANAKeralaLatest NewsNewsObituary

പ്രവീണ്‍ തോമസിന്റെ മാതാവ് മേരി തോമസിന്റ് (അമ്മണി – വയസ്സ് 80) നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

ചിക്കാഗോ : ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസിന്റെ മാതാവും കലൂര്‍ തേലമണ്ണില്‍ കുടുംബാംഗവുമായ മേരി തോമസ് (അമ്മണി – വയസ്സ് 80) കേരളത്തില്‍ നിര്യാതയായി. സഭാ വോളിബോള്‍ താരവും കെഎസ്ആര്‍ടിസി ഓഫീസറുമായിരുന്ന പ്രയാറ്റുകുന്നേല്‍ കുട്ടപ്പന്റെ സഹധര്‍മ്മണിയായിരുന്നു പരേത. ഏറെക്കാലം അമേരിക്കയിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന മേരി തോമസ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലാണ് വിശ്രമ ജീവിതം നയിച്ചിരുന്നത്.

മക്കള്‍: പ്രീത, പ്രിന്‍സ്, പ്രദീപ്, പ്രവീണ്‍ (ഫൊക്കാന), മരുമക്കള്‍: ജോസ് പെരിഞ്ചേരി, അനിത പുല്ലാട്ട്, മിറ്റ്‌സി പീരുമേട്, സുനു ഇടക്കാടെത്തുപുത്തന്‍വീട്. എല്ലാവരും ഇപ്പോൾ അമേരിക്കയിലാണ് താമസം. കൊച്ചുമക്കള്‍: ടിന്റു & റീഗന്‍, ടിജോ & ആര്‍ച്ചന, നിധിന്‍ & മേഴ്സി, നാഥന്‍, മായാ, ഷോണ്‍, റയാന്‍, റോഹിന്‍, റൂബിന്‍. മമൂതിരക്കാര്‍: സ്റ്റീവന്‍, സ്റ്റാന്‍ലി, സോഫി, ലൂക്ക്, ഐറിസ്.

ജൂലൈ 20-ന് (ഞായറാഴ്ച) രാവിലെ 8 മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനും ഉച്ചയ്ക്ക് 2.30 ന് ഭവനത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കുശേഷം 3.30 ന് മല്ലപ്പള്ളി സെഹിയോന്‍ മാത്തോമ്മ പള്ളിയില്‍ സംസ്‌കാരവും നടക്കും.

മേരി തോമസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. പ്രവീണ്‍ തോമസിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചുകൊണ്ട് പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷറര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി തോമസ്, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Show More

Related Articles

Back to top button