AmericaFOKANAKeralaLatest NewsNews
ഇസാഫ് ബാങ്ക് സ്റ്റാൾ ഫോകാന കൺവൻഷനിൽ ശ്രദ്ധപിടിച്ചു

കുമരകം : കുമരകത്തിൽ ഗോകുലം ഗ്രാൻഡ് കോൺവെൻഷൻ സെന്ററിൽ നടന്ന ഫോകാന വാർഷിക സമ്മേളനത്തിൽ ഇസാഫ് ബാങ്കിന്റെ പ്രദർശന സ്റ്റാൾ ശ്രദ്ധേയമായി. എംജിഎം ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഗീവർഗീസ് യോഹന്നാന്റെയും , ഫൊക്കാനയുടെ മുൻ പ്രസിഡന്റും , കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോള്‍ കറുകപ്പള്ളിലിന്റെയും സാന്നിധ്യത്തിൽ കേരള ടൈംസിന്റെ ന്യൂസ് പേപ്പറിന്റെ കോപ്പി സ്വീകരിച്ചത് മാർക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലിജിത് ജോസ്, ഫോറിൻ എക്സ്ചേഞ്ച് ഡിവിഷൻ അഭിലാഷ് നായർ, ക്ലസ്റ്റർ ഹെഡ് ദിവ്യാശ്രീ എന്നിവരാണ്.




