തലനാരിഴയ്ക്ക് ഒഴിവായത് വൻ വ്യോമാപകടം: ഡെൽറ്റ ബോയിങ് വിമാനത്തിന്റെ ചിറക് വേർപ്പെട്ടു

ടെക്സസ് : ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിന് തലനാരിഴയ്ക്ക് അപകടം ഒഴിവായത് വലിയൊരു അത്ഭുതമായി. ഓർലാൻഡോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് ഓസ്റ്റിൻ ബെർഗ്സ്ട്രോം വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തിരുന്ന വിമാനത്തിന്റെ ഇടത് ചിറകിന്റെ ഭാഗം ലാൻഡിങ്ങിന് മുൻപായി വേർപ്പെടുകയായിരുന്നു.
62 യാത്രക്കാരും 6 ജീവനക്കാരുമടങ്ങിയ വിമാനത്തിൽ അപകടം ഒഴിവായത് യാത്രക്കാരുടെ തിടുക്കപ്പെട്ട പ്രതികരണത്താൽ. വിൻഡോ സീറ്റിലിരുന്ന ഒരാൾ ചിറകിൽ അസാധാരണ മാറ്റങ്ങൾ ശ്രദ്ധിച്ചപ്പോൾ ഉടൻ തന്നെ വിവരം ജീവനക്കാരെ അറിയിച്ചു. വിമാനം കുലുങ്ങുന്നതായി പല യാത്രക്കാരും അനുഭവപ്പെട്ടതായി പ്രതികരിച്ചു.
സുരക്ഷിതമായി ലാൻഡുചെയ്തതിന് ശേഷം വിമാനത്തെ അറ്റകുറ്റപ്പണികൾക്കായി മാറ്റിയതായി ഡെൽറ്റ അധികൃതർ വ്യക്തമാക്കി. ഇടത് ചിറകിന്റെ ഭാഗം വേർപെട്ടതായും യാത്രക്കാരുടെ ഭീതിയിൽ ക്ഷമാപണം രേഖപ്പെടുത്തുകയും ചെയ്തു.
ചിറകുകളുടെ അറ്റത്തുള്ള ഫ്ലാപ്പുകൾ ടേക്ക് ഓഫിനും ലാൻഡിങ്ങിനുമാണ് ഉപയോഗിക്കപ്പെടുന്നത്. വിമാനത്തിന്റെ നിയന്ത്രണത്തിന് നിർണായകമായ ഇവയിൽ വന്ന തകരാറാണ് അപകടസാധ്യത വർധിപ്പിച്ചത്. സംഭവത്തിൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചു.




