AmericaKeralaLatest NewsNews

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാഘോഷത്തിന്റെ ഉത്സവചൈതന്യം

ന്യൂയോർക്ക്: ‘മലയാളി ഇല്ലാത്ത മണ്ണില്ല’ എന്ന ചൊല്ലിന്‍റെ സത്യാവസ്ഥയാക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷങ്ങളുടെ നിറവിൽ. ജാതി, മതം, വർഗ്ഗീയ പ്രവണത, രാഷ്ട്രീയ ഭേദങ്ങൾ എല്ലാം മറികടന്ന് സ്നേഹത്തോടും സാഹോദര്യചിന്തയോടും ഐക്യത്തോടും കൂടി മഹാബലി മഹാരാജാവിന്‍റെ കാലഘട്ടത്തിലെ സമൃദ്ധിയും സമാധാനവും ഓർത്ത് മലയാളികൾ ആഘോഷിക്കുന്നതാണ് ഓണം.

ചിങ്ങമാസത്തിലെ അത്തച്ചമയത്തോടെ ആരംഭിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന ഓണക്കാലം മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. വിദേശരാജ്യങ്ങളിൽ അവധി ലഭിക്കാത്തതിനാൽ അവിടെ മലയാളികൾ ശനി, ഞായർ ദിവസങ്ങളിലായാണ് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതൽ ലോകമെമ്പാടുമുള്ള മലയാളി സംഘടനകൾ വിവിധ കലാപരിപാടികളോടെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്നത് പതിവാണ്. മാതൃരാജ്യത്തോടുള്ള സ്നേഹവും കടപ്പാടും അഭിമാനത്തോടെ പ്രകടിപ്പിക്കുന്ന പ്രവണതയാണ് ഇതിലൂടെ തെളിയുന്നത്.

ചരിത്രരേഖകൾ അനുസരിച്ച്, സംഘകാലഘട്ടത്തിൽ വിളവെടുപ്പിന് ശേഷമാണ് ഓണാഘോഷങ്ങൾ ആരംഭിച്ചതെന്ന് വ്യക്തമാക്കുന്നു. 1961-ൽ അന്നത്തെ കേരളമുഖ്യമന്ത്രി പട്ടം താണുപിള്ള ഓണദിനത്തെ പൊതുഅവധിയായി പ്രഖ്യാപിച്ചു.

പുരാണങ്ങളനുസരിച്ച്, പ്രഹ്ലാദന്‍റെ പൗത്രനായ മഹാബലി മഹാരാജാവിന്‍റെ ഭരണകാലം സമത്വത്തിന്റെയും സുഖസമ്പത്തിന്റെ പ്രതീകമായിരുന്നു. 99 അശ്വമേധയാഗങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മഹാബലി, 100-ാമത്തെ യാഗത്തിന്‍റെ തയ്യാറെടുപ്പുകൾ ആരംഭിച്ചപ്പോൾ, അസൂയാലുക്കളായ ദേവഗണം മഹാവിഷ്ണുവിനോട് യാചിച്ചു. വാമനവേഷത്തിൽ ഭൂമിയിലെത്തിയ വിഷ്ണു, മഹാബലിയെ പാതാളത്തിലേക്ക് അടിച്ചുതാഴ്ത്തിയെന്നാണ് ചരിത്രവും പൗരാണികഗ്രന്ഥങ്ങളും പറയുന്നത്.

എന്നിരുന്നാലും, തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ സന്ദർശിക്കണമെന്ന മഹാബലിയുടെ അഭ്യർത്ഥന മഹാവിഷ്ണു അംഗീകരിച്ചു. അതിനുശേഷമാണ് മലയാളികൾക്ക് പ്രിയപ്പെട്ട ഓണാഘോഷം തലമുറകൾക്ക് തലമുറകൾക്ക് നിലനിർത്തപ്പെട്ടത്. ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തിലെ നൈർമല്യത്തോടെയും ഐക്യത്തോടെയും ആ ദിനം ആഘോഷിക്കുമ്പോൾ, മഹാബലിയുടെ കാലഘട്ടത്തിലെ സ്നേഹവും സൗഹൃദവും സമത്വവും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്.

Show More

Related Articles

Back to top button