ഫോമാ പൊളിറ്റിക്കൽ ഫോറം സൺഷൈൻ റീജിയൻ മീറ്റിംഗ് ആവേശോജ്ജ്വലമായി

മയാമി : ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡേവി ഗാന്ധി സ്‌ക്വയർ ഹാളിൽ സംഘടിപ്പിച്ച സൺഷൈൻ റീജിയൻ മീറ്റിംഗ് പ്രൗഢോജ്ജ്വലമായി നടന്നു. മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി മോൻസ് ജോസഫ് എം.എൽ.എയും, മാണി സി. കാപ്പൻ എം.എൽ.എയും മുഖ്യാതിഥികളായി സംഗമത്തിൽ പങ്കെടുത്തു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഫോറം ചെയർ ഷിബു ജോസഫിന്റെ അധ്യക്ഷതയിൽ പരിപാടി തുടങ്ങി.
നാഷണൽ കമ്മറ്റി മെമ്പർ സാജൻ മാത്യു, ഫോമാ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ്, മുൻ ട്രഷറർ ബിജു തോണിക്കടവിൽ, മുൻ കൺവെൻഷൻ ചെയർ മാത്യു വർഗീസ്, സൺഷൈൻ റീജിയൻ ബിസിനസ് ഫോറം ചെയർ സഞ്ജയ് നടുപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. സൗത്ത് ഫ്ളോറിഡയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ പ്രസിഡന്റ്മാരും സാമൂഹിക-സാംസ്കാരിക സംഘടനാ ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു. ബിജു ജോൺ, സൈമൺ പറത്താഴം, മാത്യു തോമസ്, ജോർജ് കോലം, ജോയി കുറ്റിയാനി, സണ്ണി തോമസ്, സുനിൽ തൈമറ്റം, ജോർജ് മാലിയിൽ, എബി തേക്കനാട്ട് എന്നിവർ പ്രതിനിധീകരിച്ച് ആശംസകൾ അർപ്പിക്കുകയും കേരളത്തിലെ മലയോര കർഷകരുടെ പ്രശ്നങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തി.
മണി സി. കാപ്പൻ, മോൻസ് ജോസഫ് എന്നിവരെ ജോൺ ടൈറ്റസും ജോജി ജോണും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. എം.എൽ.എമാർ മറുപടി പ്രസംഗത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകി.
യോഗത്തിൽ, ഫോബ്സ് മാഗസിൻ “America’s Best-in-State CPAS 2025” ആയി തെരഞ്ഞെടുത്ത ഫ്ളോറിഡയിലെ പ്രമുഖ സി.പി.എ സ്ഥാപനമായ Thomas & Company CPA PA യുടെ മാനേജിങ് പാർട്ണർ ജോസ് തോമസിനെ ആദരിച്ചു. എം.എൽ.എമാർ ചേർന്ന് മൊമെന്റോ സമ്മാനിച്ചു. ഫോമയുടെ ഭാഗത്തുനിന്ന് സാജൻ മാത്യു അനുമോദന പ്രസംഗം നടത്തി. മറുപടി പ്രസംഗത്തിൽ ജോസ് തോമസ് ഫോമയുടെ ആദരവിനുള്ള നന്ദി രേഖപ്പെടുത്തി.
ഇമ്മാനുൽ സെബാസ്റ്റ്യൻ സ്വാഗതവും, ജിൻസ് മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. ജെയിംസ് മുളവന മാസ്റ്റർ ഓഫ് സെറിമണിയായി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഷിബു ജോസഫിനൊപ്പം ഇമ്മാനുൽ സെബാസ്റ്റ്യൻ, ജിൻസ് മാത്യു, രാജൻ ജോർജ്, ജെയിംസ് മുളവന, ബിജോയ് ജോസഫ്, ജോജി ജോൺ, ബാബു കല്ലിടുക്കിൽ, ഫോമ സൺഷൈൻ ആർ.വി.പി ജോമോൻ ആന്റണി, നാഷണൽ കമ്മറ്റി അംഗങ്ങളായ ടിറ്റോ ജോൺ, സുനിത മേനോൻ, സാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.




