HealthKeralaLatest News
അമീബിക് മസ്തിഷ്‌ക ജ്വരം: ഒരുമാസത്തിനിടെ സംസ്ഥാനത്ത് ആറു മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു

കോഴിക്കോട് ∙ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി ഷാജി (47)യാണ് മരിച്ചത്. ഓഗസ്റ്റ് 9-നാണ് ഗുരുതരാവസ്ഥയിൽ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഷാജിയുടെ മരണത്തോടെ, കഴിഞ്ഞ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി. രോഗം എവിടെ നിന്നാണ് ബാധിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മറ്റൊരു മലപ്പുറം സ്വദേശിനി കഴിഞ്ഞ തിങ്കളാഴ്ച മരിച്ചു. തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തുകുന്ന് സ്വദേശിനി എം. ശോഭന (56)യാണ് മരിച്ചത്.




