KeralaLatest NewsNewsUAE

മോണ്ടിലീസ് ഇന്ത്യയ്ക്ക് കൊച്ചിയില്‍ പുതിയ വെയര്‍ഹൗസ് സൗകര്യം ആരംഭിച്ച് ഡിപി വേള്‍ഡ്

കൊച്ചി : കേരളത്തിലുടനീളമുള്ള വിതരണ ശൃംഖലയെയും വിതരണ ശേഷിയെയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മോണ്ടിലീസ് ഇന്ത്യക്കായി  ഡിപി വേള്‍ഡ്,  കൊച്ചിയില്‍ വെയര്‍ഹൗസ് സൗകര്യം ആരംഭിച്ചു.ഡിപി വേള്‍ഡ് രൂപകല്‍പ്പന ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്ന ഈ അത്യാധുനിക വെയര്‍ഹൗസില്‍ സംഭരണം നടത്തുന്നതിനായി 4,000-ത്തിലധികം തട്ടുകളുണ്ട്.  ഇതില്‍ 2,200 എണ്ണം ഡ്രൈ ഉത്പന്ന ങ്ങള്‍ക്കായും ബാക്കി 18-25 ഡിഗ്രി സെല്‍ഷ്യസില്‍ ആംബിയന്റ് സ്റ്റോറേജിനായും ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും വിദഗ്ദരായ തൊഴിലാളികളുടെ സേവനവും ഒരുമിപ്പിക്കുന്ന ഈ സമഗ്ര വെയര്‍ഹൗസ് സംവിധാനം മോണ്ടിലീസ് ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലവാര മാനദണ്ഡങ്ങള്‍ പാലിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കുന്നു.വിതരണ ശൃംഖലകളെ ലളിതമാക്കുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ വളര്‍ച്ചാ സാധ്യത തുറന്നിടുകയും ചെയ്യുന്ന വിപുലമായ ലോജിസ്റ്റിക്‌സ് സൊല്യൂഷനുകളും ലോകോത്തരമായ  സംവിധാനങ്ങളും നിര്‍മ്മിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്  ഡിപി വേള്‍ഡിന്റെ ഇന്ത്യ സബ് കോണ്ടിനെന്റ് ലോജിസ്റ്റിക്‌സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും ഡിപി വേള്‍ഡ് വക്താവുമായ സുരേഷ് രമണി പറഞ്ഞു.മോണ്ടിലീസ് ഇന്തയുടെയും  ഡിപി വേള്‍ഡിന്റിയും മുതിര്‍ന്ന പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഈ വെയര്‍ഹൗസ് ഉദ്ഘാടനം എറണാകുളത്ത് നടന്നത്.

ഈ സൗകര്യത്തിന്റെ പ്രധാന സവിശേഷതകള്‍

• സംയോജിത പ്രവര്‍ത്തനങ്ങള്‍: വെയര്‍ഹൗസിംഗ്, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴിലാളിശക്തി എന്നിവ ഒരേ  മേല്‍ക്കൂരയ്ക്ക് കീഴില്‍ ഏകീകരിക്കുകയും, ഒന്നിലധികം വെണ്ടര്‍മാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, വിതരണത്തിനെടുക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം സ്ഥിരമായ സേവന നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു.
• ആവശ്യങ്ങളോട് ചടുലമായും സമയോചിതമായും പ്രതികരിക്കുന്നതിനുള്ള കഴിവ്: സീസണല്‍ മാറ്റങ്ങളില്‍ ഉയര്‍ന്ന ഡിമാന്‍ഡ് കൈകാര്യം ചെയ്യാനും  വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ, വിപണി ആവശ്യകതകളോട് വേഗത്തില്‍ പ്രതികരിക്കാനും ഇത് മോണ്ടിലീസ്  ഇന്ത്യയെ പ്രാപ്തമാക്കുന്നു.
• മെച്ചപ്പെട്ട വിതരണ ശൃംഖലാ ശക്തി: സുരക്ഷിതവും മാനദണ്ഡങ്ങള്‍ പാലിക്കുന്നതും കാര്യക്ഷമവുമായ ചരക്കുനീക്കം ഉറപ്പാക്കുകയും കേരളത്തിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ എത്തിക്കുന്നതിനുള്ള മോണ്ടിലീസ് ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Show More

Related Articles

Back to top button