AmericaAssociationsFOMALatest NewsUpcoming Events

ലാസ് വേഗസിൽ ഫോമാ വെസ്റ്റേൺ റീജിയന്റെ ബിസിനസ് മീറ്റ് നവംബർ 14 മുതൽ, രജിസ്ട്രേഷനുകൾക്ക് വൻ തിരക്ക്.

ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റും ഫാമിലി നൈറ്റും നവംബർ 14-ന് വെള്ളിയാഴ്ച ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷനുകൾക്ക് ലഭിച്ച അതിശയകരമായ പ്രതികരണത്തെ തുടർന്ന് ഹോട്ടൽ കോൺട്രാക്ടിൽ കൂടുതൽ മുറികൾ കൂട്ടിച്ചേർക്കേണ്ടി വന്നു.

അമേരിക്കൻ മലയാളികളുടെ വിജയഗാഥകൾ പങ്കുവെക്കുന്ന വേദിയായിരിക്കും ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ്. പതിനായിരം ഡോളർ സ്റ്റാർട്ടപ്പുകളിൽ നിന്ന് മില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് സാമ്രാജ്യങ്ങളിലേക്കുള്ള വളർച്ചയുടെ നേർക്കാഴ്ചയും, ഒരു ശരാശരി മലയാളിയും എങ്ങനെ വിജയത്തിലേക്ക് കൈവരിക്കാമെന്നതിന്റെ പ്രായോഗിക പാഠങ്ങളുമാണ് ഈ മീറ്റ് ലക്ഷ്യമിടുന്നത്.

ഫാമിലി നൈറ്റ് കുടുംബങ്ങൾക്കായി വിനോദവും സാംസ്കാരികവുമായ നിറവിൽ ഒരുക്കിയിരിക്കുന്നു. ഗാനമേളകളും കലാപരിപാടികളും ഉൾപ്പെടെ വൈവിധ്യമാർന്ന വിനോദങ്ങൾക്കൊപ്പം ലാസ് വേഗസിന്റെ നഗരം മുഴുവൻ ആഡംബര ലിമോസിനിൽ സിറ്റി ടൂർ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലയ്ക്കലോടി എന്നിവർ പങ്കെടുക്കുന്ന ഈ പരിപാടിയ്ക്ക് ഡയമണ്ട് സ്പോൺസർ സിയാറ്റിൽ ആസ്ഥാനമായ Aero Control കമ്പനിയുടെ ഉടമയും ഫോമാ മുൻ പ്രസിഡന്റുമായ ജോൺ ടൈറ്റസ് ആണ്. മറ്റു പ്രധാന സ്പോൺസർമാരിൽ മാത്യു തോമസ്, രാജു എബ്രാഹം, ജോസഫ് & സുജ ഔസോ, ഡോ. മഞ്ജു പിള്ള, അമേരിക്കയിലെ പ്രശസ്ത ബിസിനസ് സ്ഥാപനമായ ദി വെൽത്ത് ഗുരു എന്നിവരെയും ഉൾക്കൊള്ളുന്നു.

ഫോമാ വെസ്റ്റേൺ റീജിയണൽ വൈസ് പ്രസിഡൻറ് ജോൺസൺ ജോസഫിന്റെയും ബിസിനസ് ചെയർ ബിജു സ്കറിയയുടെയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ്കുട്ടി തോമസ് പുല്ലാപ്പള്ളി, സുജ ഔസോ, സാജൻ മൂലേപ്ലാക്കിൽ, ഓജസ് ജോൺ, ഡോ. മഞ്ജു പിള്ള, ശരത് നായർ, ആഗ്നസ് ബിജു, റെനി പൗലോസ്, സജിത്ത് തൈവളപ്പിൽ, മാത്യു ചാക്കോ, ജോസഫ് ഔസോ, സെൽബി കുര്യാക്കോസ്, പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ. പ്രിൻസ് നെച്ചിക്കാട്ട്, ഡോ. രശ്മി സജി, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, റേച്ചൽ പോൾ, ടോജോ തോമസ്, ഡാനിഷ് തോമസ്, പോൾ ജോൺ, ഷാൻ പരോൾ എന്നിവർ ഉൾപ്പെട്ട സംഘങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ. തോംസൺ ചെമ്പ്ലാവിൽ, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി എന്നിവർ പരിപാടി സംവിധാനങ്ങളിൽ സജീവമായി പങ്കാളികളാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://fomaavegas2025.com
Johnson Joseph (RVP): 310-986-9672
Biju Skariah (Business Chair): 425-329-9090

Show More

Related Articles

Back to top button