AmericaCanadaCommunityKeralaLatest NewsNews

മിസിസാഗ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ ശ്രേഷ്ഠ ബാവായ്ക്ക് അതിവിശിഷ്ട സ്വീകരണവും വി. കുർബ്ബാനയും

മിസിസാഗ (കാനഡ) : മിസിസാഗ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ വിശ്വാസികൾ സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. സ്വീകരണച്ചടങ്ങിന് പിന്നാലെ ശ്രേഷ്ഠ ബാവ ദൈവാലയത്തിൽ പരിശുദ്ധ കുർബ്ബാന അർപ്പിച്ചു.

May be an image of dais and text

നോർത്ത് അമേരിക്ക–കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ച വിശുദ്ധ കുർബ്ബാനയിൽ വലിയ എണ്ണം വിശ്വാസികൾ പങ്കെടുത്തു.

May be an image of car and text

കുർബ്ബാനയ്ക്ക് ശേഷം നടന്ന സ്നേഹസംഗമത്തിൽ ശ്രേഷ്ഠ ബാവ ഇടവകാംഗങ്ങളുമായി ആത്മീയ സംഭാഷണം നടത്തി. വിശ്വാസികളുടെ ആത്മീയ വളർച്ചയ്‌ക്കായി അദ്ദേഹം ആശംസകളും അനുഗ്രഹവും നൽകി.

No photo description available.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക സന്ദർശനത്തോട് അനുബന്ധിച്ച് ഇടവക പുറത്തിറക്കിയ ഫോട്ടോ ആൽബത്തെ ശ്രേഷ്ഠ ബാവ അഭിനന്ദിക്കുകയും ചെയ്തു.

No photo description available.
Show More

Related Articles

Back to top button