ഫ്രാങ്ക്ഫർട്ടിൽ നവംബർ 30ന് എക്യുമെനിക്കൽ കാരൾ സന്ധ്യ

ജർമ്മനിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ ക്രിസ്തീയ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ കാരൾ സന്ധ്യ നവംബർ 30ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഫ്രാങ്ക്ഫർട്ട് പ്രിയൂംഗസ്ഹൈമിലെ സെന്റ് ക്രിസ്റ്റോഫോറസ് പള്ളിയിൽ നടക്കും.
സിറോ മലബാർ സഭ, സിറോ മലങ്കര സഭ, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ, മാർത്തോമ്മാ സഭ, ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്നിവയുടെ കൂട്ടായ്മയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഭിവന്ദ്യ ഡോ. മാത്യുസ് മാർ അന്തീമോസ് മെത്രാപ്പൊലീത്ത, ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോൺസൽ ഭൂപേന്ദ്രസിങ് നിഖുർപ, ഫ്രാങ്ക്ഫർട്ട് സിറ്റിയിലെ കത്തോലിക്കാ പള്ളികളുടെ ചുമതല വഹിക്കുന്ന മിഷയെൽ തുർൺ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ഇന്ത്യയിലെ വിവിധ സഭകളുടെ പ്രതിനിധികളടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. സിറോ മലങ്കര സഭയുടെ കോ-ഓർഡിനേറ്റർ ഫാ. സന്തോഷ് തോമസ് ചീഫ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. കാരൾ സന്ധ്യയിലേക്ക് ഏവരെയും സംഘാടകർ ഹൃദയം നിറഞ്ഞ സ്വാഗതം അറിയിച്ചു.
വിവരങ്ങൾക്ക്: ഫാ. സന്തോഷ് തോമസ്: +49 17680383083 ഫാ. ജോബി കുന്നത്ത്: +49 15735461964 ഫാ. രോഹിത് സ്കറിയാ ജോർജി: +49 17661997521 ഫാ. എൽജോ അവറാച്ചൻ: +49 15510632709 ഫാ. തോമസ് ജോസഫ്: +49 15161662778




