KeralaLatest NewsNewsPolitics

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായി; കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷ മങ്ങിയതെന്ന് മുഖ്യമന്ത്രി; ദിലീപ് വിഷയത്തിൽ അടൂർ പ്രകാശിന്റെ ‘യുടേൺ’ ശ്രദ്ധേയമായി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് ഏഴ് ജില്ലകളിൽ സമാധാനപരമായ അന്തരീക്ഷത്തിലാണ് നടന്നത്. ചെറിയ സംഘർഷങ്ങളും വോട്ടിങ് മെഷീൻ തകരാറുകളും ഉണ്ടായെങ്കിലും വലിയ അഴക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വൈകിട്ട് ആറുവരെ നടന്ന വോട്ടെടുപ്പിൽ 6.30ന് ലഭ്യമായ കണക്ക് പ്രകാരം 70 ശതമാനത്തിലേറെ പേർ വോട്ടുചെയ്തു. അന്തിമ കണക്കുകൾ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും. തിരഞ്ഞെടുപ്പ് നടക്കാത്ത ബാക്കിയുള്ള ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് കലാശക്കൊട്ടോടെ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചു.

ഇന്ന് സംസ്ഥാന രാഷ്ട്രീയ ചർച്ചകളെ കൂടുതൽ സജീവമാക്കിയ മറ്റൊരു സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ കെ റെയിൽ പ്രസ്താവനയായിരന്നു. പദ്ധതി നടപ്പിലാകുമെന്ന പ്രതീക്ഷ കുറഞ്ഞതായി അദ്ദേഹം തുറന്നുപറഞ്ഞു. എന്നാൽ പദ്ധതി ഉപേക്ഷിക്കുന്നതല്ലെന്നും, പുതിയ വഴികൾ തേടേണ്ടി വരാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണു പ്രധാന തടസ്സമെന്ന അദ്ദേഹത്തിന്റെ പരാമർശം വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കി.

ഇതിനിടെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ നിന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പിന്മാറി. തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി അവതരിപ്പിച്ചുവെന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം. രാവിലെ നടത്തിയ പ്രസ്താവന അനാവശ്യ വിവാദമാകാതിരിക്കാനാണ് തിരുത്തലെന്നത് രാഷ്ട്രീയമട്ടിൽ കൂടുതൽ ചർച്ചയാകുന്നു.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ ഇന്ന് രാവിലെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പ്രീ പോൾ സർവേയും വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിൽ സർവേ പ്രസിദ്ധീകരിച്ചത് നിയമലംഘനമാണെന്ന പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സൈബർ പൊലീസിനെ സമീപിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

വിമാനത്താവളത്തിൽ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിൽ സുരക്ഷയിൽ ഇളവൊന്നും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു ലോക്സഭയിൽ വ്യക്തമാക്കി. ഇൻഡിഗോയുടെ സേവനങ്ങൾ ക്രമം തെറ്റിച്ചതാണ് വിമാനങ്ങൾ റദ്ദാകാനും യാത്രക്കാർക്ക് വലിയ പ്രയാസം നേരിടാനും കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎൽഒമാർ പ്രവർത്തനത്തിനിടെ നേരിടുന്ന ഭീഷണികളെ സുപ്രീംകോടതി ഇന്ന് ശക്തമായി വിമർശിച്ചു. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആവശ്യമെങ്കിൽ കർശന ഉത്തരവുകൾ നൽകാൻ കോടതി തയാറാണെന്നും ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം പരാതികൾ ഗൗരവമായി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

Show More

Related Articles

Back to top button