AmericaAssociationsKeralaLatest NewsNewsPolitics

തദ്ദേശ തെരഞ്ഞെടുപ്പ് വിജയം: ടീം യുഡിഎഫിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയുടെ അഭിവാദ്യങ്ങൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തിന് കേരളാ ജനതയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ രംഗത്തെത്തി. ഈ വിജയം ടീം യുഡിഎഫ് ഐക്യത്തോടെ പൊരുതി നേടിയതാണെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു. വിജയത്തിലേക്ക് നയിച്ചത് താഴെത്തട്ടിൽ നിന്നുള്ള ശക്തമായ പ്രവർത്തനങ്ങളാണെന്നും അതിന് മലയാളികൾ നൽകിയ അതുല്യമായ പിന്തുണയാണ് കോൺഗ്രസിന്റെ കരുത്തായതെന്നും ഐഒസി നാഷനൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം വ്യക്തമാക്കി.

ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുളയും ,ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പള്ളിലും യോഗത്തിൽ സംസാരിച്ചു. വരാനിരിക്കുന്ന എല്ലാ രാഷ്ട്രീയ പോരാട്ടങ്ങളിലും ടീം യുഡിഎഫിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.

മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം, സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ, ജോർജ് ജെ. കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ, ട്രഷറർ ഡോ. മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ എന്നിവരടക്കം നിരവധി നേതാക്കളും പ്രവർത്തകരും ടീം യുഡിഎഫിന് ആശംസകൾ നേർന്നു. ന്യൂജഴ്‌സി പ്രസിഡന്റ് ജെയിംസ് ജോർജും വിവിധ മേഖലകളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും അഭിനന്ദന സന്ദേശങ്ങൾ അറിയിച്ചു.

Show More

Related Articles

Back to top button