
തൊടുപുഴ : കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവിനെ മോങ്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക സൂചന.
തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകനായ വർക്കി (23) ആണ് മരിച്ചത്. സുഹൃത്തുകളോടൊപ്പം ക്രിസ്മസ് ആഘോഷത്തിനായി മോങ്ടണിലേക്ക് പോയതായിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പും നൃത്തവും പാട്ടുമായി സന്തോഷത്തോടെ സമയം ചെലവഴിച്ചിരുന്നുവെന്നാണ് സുഹൃത്തുകൾ പറയുന്നത്.
17-ാം ജന്മദിനം ആഘോഷിച്ച് ആഴ്ചകൾ തികയും മുന്‍പാണ് വർക്കിയുടെ അപ്രതീക്ഷിത വിയോഗം. മാതാവ് ബിന്ദു ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ്. സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




