AmericaKeralaLatest NewsNews

കർദിനാൾ പദവി രാജ്യത്തിന് അഭിമാനം; കോഴഞ്ചേരിയിൽ മതസൗഹാർദ സമ്മേളനവും സ്വീകരണവും

കോഴഞ്ചേരി: ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് മാർ ജോർജ് കൂവക്കാടിന് ലഭിച്ച കർദിനാൾ പദവിയെന്ന് ഗോവ മുൻ ഗവർണർ പി. എസ്. ശ്രീധരൻപിള്ള പറഞ്ഞു. മധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും കോഴഞ്ചേരി പേരങ്ങാട് മഹാകുടുംബ യോഗത്തി ന്റെയും നേതൃത്വത്തിൽ സെന്റ് തോമസ് കോളജ് ഓഡിറ്റോ റിയത്തിൽ സംഘടിപ്പിച്ച മതസൗഹാർദ സമ്മേളനവും കർദിനാൾ മാർ ജോർജ് കൂവക്കാടിന് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർദിനാൾ മാർ ജോർജ് കൂവക്കാട് ഇനിയും അത്യുന്നത പദവികളിലേക്ക് ഉയരട്ടെയെന്ന പ്രാർത്ഥന തനിക്കും ശ്രീനാരായണീയ സമൂഹത്തിനുമുണ്ടെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. മതസൗഹാർദമാണ് വത്തിക്കാൻ എപ്പോഴും കാംക്ഷിക്കുന്നതെന്നും, മനുഷ്യത്ത്വം പിന്തുടരാനാണ് ശ്രീനാരായണഗുരു അടക്കമുള്ള ആധ്യാത്മിക ആചാര്യന്മാർ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുർബലരായവർ വേദനിക്കുമ്പോൾ മതഭേദമന്യേ അവരെ സഹായിക്കണമെന്നതാണ് ലോകം ഏറ്റെടുക്കേണ്ട സന്ദേശമെന്ന് മുഖ്യസന്ദേശം നൽകിയ സെയ്ദ് മുനാവൂർ അലി ഷിഹാബ് തങ്ങൾ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ദുരിതമുണ്ടായപ്പോൾ അഭയം നൽകിയ സ്ഥാപനമാണ് വത്തിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോഷ്വ മാർ നിക്കോദിമോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, മാത്യൂസ് മാർ സെറാഫി, ജോസ് ജോർജ്, ജോബ് പൊക്കിൾ എംഎൽഎ. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, മാലേത്ത് സരളാദേമാൻ വിക്ടർ ടി. തോമസ്, ജനറൽ കൺവീനർ ഫാ.കെ.എ. റിയാൻ, സെക്രട്ടറി സി.ടി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.കേരളാ ടൈംസ് മാനേജിങ്ങ് ഡയറക്ടർ , പ്രവാസി കോൺക്ലേവ് ട്രസ്റ്റ് പ്രസിഡന്റ്,, ഫൊക്കാന മുൻ പ്രസിഡന്റുമായ പോൾ കറുകപ്പിള്ളിൽ സമ്മേളനത്തിൽ സംബന്ധിച്ചു.

ഡോ. യുയാക്കിം മാർ കൂരിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സമ്മേളനം മതസൗഹാർദത്തിന്റെയും സഹജീവിതത്തിന്റെയും ശക്തമായ സന്ദേശം പകർന്നതായി സംഘാടകർ അറിയിച്ചു.

Show More

Related Articles

Back to top button