KeralaPolitics

എറണാകുളത്ത് പുതുയുഗ യാത്രയ്ക്ക് ആവേശകരമായ വരവേൽപ്പ്; വൻ ജനപങ്കാളിത്തത്തോടെ പര്യടനം .

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്ര എറണാകുളം ജില്ലയിൽ വൻ ജനപങ്കാളിത്തത്തോടെയും ആവേശകരമായ സ്വീകരണങ്ങളോടെയും 20/02/2026 ന് സമാപിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സ്വീകരണങ്ങളിൽ ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു

.

ഫെബ്രുവരി 19-ന് രാവിലെ പത്ത് മണിക്ക് ആലുവയിലും പതിനൊന്ന് മണിക്ക് അങ്കമാലിയിലും യാത്രയ്ക്ക് സ്വീകരണം നൽകി. ആലുവയിലെ സ്വീകരണച്ചടങ്ങ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വൈകിട്ട് മൂന്ന് മണിക്ക് കളമശേരി, നാല് മണിക്ക് പറവൂർ, അഞ്ച് മണിക്ക് വൈപ്പിൻ, ഏഴ് മണിക്ക് മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നടന്നു.

കൊച്ചി, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളിലെ സംയുക്ത സ്വീകരണം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി.മാരും എം.എൽ.എമാരും യുഡിഎഫ് സംസ്ഥാന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

ഫെബ്രുവരി 21-ന് രാവിലെ 10 മണിക്ക് മുളന്തുരുത്തിയിൽ നിന്ന് യാത്ര പുനരാരംഭിച്ചു. തുടർന്ന് തൃപ്പൂണിത്തുറ, പട്ടിമറ്റം, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യാത്ര ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ജില്ലയിലെ 12 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

Show More

Related Articles

Back to top button