CanadaLatest News

ഭിന്നശേഷി ആനുകൂല്യം ഉയർത്തി കാനഡ

ഒട്ടാവ: കാനഡയിലെ അർഹരായ ഭിന്നശേഷിക്കാർക്ക് നൽകുന്ന Canada Disability Benefit (CDB)-ന്റെ തുക സർക്കാർ വർധിപ്പിച്ചു. 2026-27 ബെനഫിറ്റ് വർഷത്തേക്കുള്ള വാർഷിക ഇൻഡെക്സേഷന്റെ ഭാഗമായി പ്രതിമാസ പരമാവധി ആനുകൂല്യം 200 ഡോളറിൽ നിന്ന് 204.20 ഡോളറായി ഉയർന്നു.

പുതുക്കിയ നിരക്കിലുള്ള ആദ്യ പേയ്മെന്റ് ജൂലൈ 16 മുതൽ അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഇതോടെ വാർഷിക പരമാവധി ആനുകൂല്യം 2,450.40 ഡോളറായി ഉയരും.

ലഭിക്കുന്ന തുക ഓരോരുത്തരുടെയും കുടുംബവരുമാനം, അർഹതാ മാനദണ്ഡങ്ങൾ, മറ്റ് സാമ്പത്തിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും. ജോലി ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ള അർഹരായ ഭിന്നശേഷിക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായാണ് Canada Disability Benefit പദ്ധതി നടപ്പാക്കുന്നത്

വാർത്ത: പ്രസാദ് തീയാടിക്കൽ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button