KeralaLatest NewsNews

റംസാൻ റിലീഫ് പ്രവർത്തനോത്ഘാടനം

തിരുവനന്തപുരം : ആത്മ സംസ്ക്കരണംകൊണ്ട് ധനം ഇല്ലാത്തവന്റെ വിശപ്പും ബുദ്ധ്യ മുട്ടുകളും തിരിച്ചറിഞ്ഞു സഹനത്തോടെ സഹായിക്കുവാൻ പ്രേരണ നൽകുന്ന മഹത്വമേറിയ പുണ്യ മാസമാണു് റംസാനെന്നു എൻ.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. സംഗീത് കുമാർ അഭിപ്രായപ്പെട്ടു.

സഹിഷ്ണതയും സമത്വവും മാനവികതയ്ക്ക് അനിവാര്യമാക്കാനുള്ള കാലഘട്ടത്തിന്റെ പ്രസക്തി റംസാൻ വൃതം മാത്രമാണെന്നും സംഗീത് കുമാർ പറഞ്ഞു.എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി ഭാരതിയും സംയു ക്തമായി സംഘടിപ്പിക്കുന്ന റംസാൻ റിലീഫ് – 2026 ന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംഗീത് കുമാർ.ഈ വർഷം 500 പേർക്ക് ഭക്ഷ്യധാന്യ ക്കിറ്റും നോമ്പ് തുറക്കുന്നതിനാവശ്യമായവയടങ്ങിയ മറ്റൊരുക്കിറ്റും നൽകുന്നതിനാണ് തീരുമാനമെന്നു ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് പറഞ്ഞു. കൗൺസിൽ നേതാക്ക നേതാക്കളായ ശശി ആർ.നായർ, എം.നജീബ്, പുഞ്ചക്കരി വി.ഉണ്ണി,പരവൻകുന്നു എസ്.എം മാഹീൻ എന്നിവർ പങ്കെടുത്തു.

Show More

Related Articles

Back to top button