AmericaLatest NewsOther CountriesPolitics

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി.

ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരിതെളിച്ചു. അതേസമയം, ഇദ്ദേഹത്തിന്റെ മകൾ ന്യൂയോർക്കിൽ താമസിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കാനുള്ള മതപരമായ ഉത്തരവ് “ധീരവും സുപ്രധാനവുമായ നടപടി”യാണെന്ന് മൊട്ടാക്കി വിശേഷിപ്പിച്ചു. ട്രംപ് ഒരു കുറ്റവാളിയാണെന്നും ഇറാൻ നീതിന്യായ വ്യവസ്ഥ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും, മൊട്ടാക്കിയുടെ മകൾ സെഹ്റ അസദി നസാരി ന്യൂയോർക്കിൽ സുരക്ഷിതയായി കഴിയുകയാണ്. ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ മിഷനിലെ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പമാണ് ഇവർ അവിടെ താമസിക്കുന്നത്.

.0ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥരുടെ മക്കൾ അമേരിക്കയിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതും മുൻപും വിവാദമായിട്ടുണ്ട്. ജനുവരിയിൽ എമോറി സർവകലാശാലയിൽ നിന്ന് മറ്റൊരു ഇറാനിയൻ ഉദ്യോഗസ്ഥന്റെ മകളെ പ്രതിഷേധത്തെത്തുടർന്ന് പുറത്താക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ കുടുംബം അതേ അമേരിക്കയിൽ തന്നെ കഴിയുന്നതിലെ വൈരുദ്ധ്യമാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്

പി പി ചെറിയാൻ

Show More

Related Articles

Back to top button