KeralaLatest NewsNews

കെ.എസ്.എച്ച്.ബി മെഗാ ഹൗസിംഗ് പദ്ധതി: മാർച്ച് 12ന് ശിലാസ്ഥാപനം.

കൊച്ചി : കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ മറൈൻ ഡ്രൈവിലുളള ഭൂമിയിൽ KSHB മറൈൻ ഇക്കോസിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം 2026 മാർച്ച് മാസം 12-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കെ.ടി.ഡി.സി. കൺവെൻഷൻ സെൻ്റർ, ബോൾഗാട്ടി പാലസ്, എറണാകുളം വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ് 3394 കോടി രൂപയാണ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 28 നിലകളുളള കമ്മേർഷ്യൽ / റസിഡൻഷ്യൽ കെട്ടിട സമുച്ചയവും, രണ്ടാം ഘട്ടത്തിൽ ഹോട്ടലും കൺവെൻഷൻ സെൻ്ററും മൂന്നാം ഘട്ടത്തിൽ 30 നിലകളുളള 6 റസിഡൻഷ്യൽ ടവറുകളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സ്വയംപര്യാപ്തത കൈവരിക്കുകയും സംസ്ഥാന സർക്കാരിൻ്റെ വിവിധ ഭവന നിർമ്മാണ പദ്ധതികൾക്ക് ഊർജ്ജം പകരുകയും ചെയ്യും.

ബഹു. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിൽ മുഖ്യ അതിഥികളായി ശ്രീ . പി. രാജീവ് (ബഹു. നിയമ വ്യവസായ കയർ വികസന വകുപ്പ മന്ത്രി), ശ്രീ. കെ.എൻ. ഉണ്ണികൃഷ്ണൻ (ബഹു. എം.എൽ.എ. വൈപ്പിൻ), ശ്രീ ഹൈബി ഈഡൻ (ബഹു. ലോകസഭാംഗം), ശ്രീമതി. വി.കെ. മിനിമോൾ (ബഹു. കൊച്ചി മേയർ), ശ്രീ. പി.പി. സുനീർ (ബഹു. രാജ്യസഭാംഗം) ശ്രീ. ടി.ജെ. വിനോദ് (ബഹു. എം.എൽ.എ. എറണാകുളം), എന്നിവർ പങ്കെടുക്കുന്നു. ജനപ്രതിനിധികൾ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

സ്നേഹാദരങ്ങളോടെ,

ശ്രീ. എം.ജി. രാജമാണിക്യം IAS

(സെക്രട്ടറി, റവന്യൂ-ഭവന നിർമ്മാണം-ഭക്ഷ്യ പൊതുവിതരണം കേരള സർക്കാർ)

ടി. വി. ബാലൻ

ചെയർപേഴ്സൺ

കെ.എസ്.എച്ച്.ബി.

ഗീത, എ. IAS

ഹൗസിംഗ് കമ്മിഷണർ & സെക്രട്ടറി

കെ.എസ്.എച്ച്.ബി.

Show More

Related Articles

Back to top button