AmericaLatest NewsNews

മിനസോട്ടയിൽ കനത്ത മഞ്ഞുവീഴ്ച, തിങ്കളാഴ്ച രാത്രി വരെ അതീവ ജാഗ്രതാ നിർദ്ദേശം.

 മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ആഴ്ചാവസാനമുണ്ടായ ശക്തമായ മഞ്ഞുവീഴ്ച ശമിക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ച രാത്രി വരെ അതീവ ജാഗ്രതാ നിർദ്ദേശം (NEXT Weather Alert) തുടരും. കാലാവസ്ഥാ പ്രത്യാഘാതങ്ങൾ നേരിടാൻ മിനസോട്ട ഗവർണർ ടിം വാൾസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരന്മാരെ സഹായിക്കാൻ നാഷണൽ ഗാർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

വിമാന സർവീസുകൾ തടസ്സപ്പെട്ടു: മിനിയാപൊളിസ്-സെന്റ് പോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരോട് ടിക്കറ്റുകൾ റീബുക്ക് ചെയ്യാൻ എയർലൈനുകൾ നിർദ്ദേശിച്ചു.

 നാഷണൽ വെതർ സർവീസിന്റെ കണക്കുകൾ പ്രകാരം, തെക്കുകിഴക്കൻ മിനസോട്ടയിലാണ് ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. ഈ മേഖലയിലെ മിക്കയിടങ്ങളിലും ഒരടിയോളം (12 ഇഞ്ച്) മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ട്.

പ്രധാന സ്ഥലങ്ങളിലെ മഞ്ഞുവീഴ്ചയുടെ തോത് താഴെ പറയുന്നവയാണ്:വബാഷയിൽ ഒറ്റരാത്രികൊണ്ട് 20.5 ഇഞ്ച് ,റോച്ചസ്റ്റർ  ഏകദേശം 14 ഇഞ്ച്, പ്രയർ ലേക്ക്  ഏകദേശം 13.7 ഇഞ്ച്,മേപ്പിൾ ഗ്രോവ്, ഈഗൻ  രണ്ടിടങ്ങളിലും 10 ഇഞ്ച് വീതം ബ്ലൂമിംഗ്ടൺ 9.5 ഇഞ്ച്

തെക്കൻ മിനസോട്ടയിലെ പല ഭാഗങ്ങളിലും റോഡ് യാത്ര അപകടകരമാണെന്നും അത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.അതേസമയം, വടക്കൻ മേഖലകളിലും പടിഞ്ഞാറൻ ഭാഗങ്ങളിലും മഞ്ഞുവീഴ്ച അത്ര ഗുരുതരമായി ബാധിച്ചിട്ടില്ല.

Show More

Related Articles

Back to top button